ഇടുക്കി: ഓവർ ടേക്ക് ചെയ്തതിന്‍റെ വൈരാഗ്യത്തിൽ കെഎസ്ആർടിസി ബസിനു മുമ്പിൽ ബൈക്ക് കൊണ്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒയാണ് നടപടിയെടുത്തത്. കുമളി സ്വദേശി നിതിന്‍റെ (27) ലൈസൻസാണ് സസ്പെൻഡ് ചെയ്‌തത്.
ഈ മാസം ഏഴിനായിരുന്നു സംഭവം. കൊല്ലത്ത് നിന്നും കുമളിക്ക് വരികയായിരുന്ന കുമളി ഡിപ്പോയിലെ ബസിനു മുമ്പിലായിരുന്നു അഭ്യാസം പ്രകടനം.
കുമളി ഹോളിഡേ ഹോം റിസോര്‍ട്ട് പരിസരത്ത് വച്ച് ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറുകയും ബസിന് കടന്നുപോകാന്‍ പറ്റാത്തവിധം സൈഡ് കൊടുക്കാതെ ബൈക്ക് മെല്ലെ ഓടിച്ച് പോകുയും ആംഗ്യം കാണിച്ച് ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയുമായിരുന്നു.
യുവാവിന്‍റെ ബൈക്കിനെ ഓവർ ടേക്ക് ചെയ്‌തതാണ് പ്രകോപനത്തിന് കാരണം. അഭ്യാസ പ്രകടനത്തിനിടെ ബസ് സഡൻ ബ്രേക്കിട്ടപ്പോൾ യാത്രക്കാരിയായ കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന്‍റെ വീഡിയോ അടക്കം പുറത്ത് വന്നിരുന്നു.
മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്. ഒപ്പം മലപ്പുറം ഇടപ്പാളിലെ സ്ഥിതി ചെയ്യുന്ന ഐ.ഡി.ടി.ആറിന്‍റെ ക്ലാസ് അറ്റന്‍ഡ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
അഞ്ച് ദിവസം കൂടി ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായിട്ടാണ് മഴ സാധ്യത. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (മെയ് 22) അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കും. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കാണ് ഈ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
നാളത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഇന്ന് തുടരും.
Post A Comment: