ഇടുക്കി: കുട്ടിക്കാനത്ത് കാർ 600 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്.
ഉദേശം 10 വയസ് പ്രായം തോന്നിക്കുന്ന കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചവരെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികളും കാറിലുണ്ടായിരുന്നു.
പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്.
റോഡില്‍ നിന്നും 600 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: