ലക്‌നൗ: ഗർഭസ്ഥ ശിശു ആൺകുട്ടിയാണോയെന്നറിയാൻ ഭാര്യയുടെ വയറുകീറിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. യുപിയിലെ ബദാവുൻ സ്വദേശി പന്നാലാലിനാണ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ഭാര്യ അനിതയാണ് ക്രൂരമായ പീഡനത്തിനിരയായത്. പന്നാലാലിന് നേരത്തെ അഞ്ച് പെൺകുട്ടികളുണ്ടായിരുന്നു. ആറാമത്തെ കുട്ടി ആൺകുട്ടിയാകണമെന്ന് ഇയാൾക്ക് നിർബന്ധമായിരുന്നു. ഇതിനായി ഇയാൾ ഭാര്യയെ നിരന്തരം മർദിക്കുന്നതും പതിവായിരുന്നു. ആൺകുട്ടിക്കായി രണ്ടാമതും വിവാഹം കഴിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവ ദിവസം ജനിക്കാൻ പോകുന്ന കുട്ടിയെ ചൊല്ലി പ്രതി അനിതയെ മർദിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌തു. എട്ട് മാസം ഗർഭിണിയായ അനിത ഇറങ്ങി ഓടിയതോടെ പിന്നാലെ ചെന്ന പ്രതി അനിതയെ തടഞ്ഞു നിർത്തി അരിവാളുപയോഗിച്ച് വയറുകീറുകയായിരുന്നു.
നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു. ആക്രമണത്തിൽ ആന്തരികാവയവങ്ങൾ വരെ പുറത്ത് വന്ന അനിത പിന്നീട് ചികിത്സയിലൂടെ രക്ഷപെട്ടെങ്കിലും ഗർഭത്തിലുണ്ടായിരുന്ന ആൺ കുഞ്ഞ് മരിച്ചിരുന്നു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം; ശക്തമായ മഴ തുടരും
തിരുവനന്തപുരം: കേരള തീരത്തിനു അരികത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. ഇതോടെ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് (2024 മെയ് 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതല്‍ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. 25ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് 25ന് വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് 26 നു രാത്രിയോടെ ബംഗ്ലാദേശ് - പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മുന്നറിയിപ്പുകളില്‍ മാറ്റമുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നുണ്ട്. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
Post A Comment: