www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഴൂർ സോമന് തുടരാം; തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

Share it:



കൊച്ചി: പീരുമേട് നിയമ സഭാ മണ്ഡലത്തിലെ എം.എൽ.എ. വാഴൂർ സോമന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വാഴൂര്‍ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് ഹർജി സമർപ്പിച്ചിരുന്നത്. വാഴൂര്‍ സോമന്‍റെ സത്യവാങ്മൂലമായിരുന്നു തെരഞ്ഞെടുപ്പ് കേസിന് ആധാരം. വിവരങ്ങള്‍ പൂര്‍ണമല്ല, പല വിവരങ്ങളും മറച്ചു വെച്ചു, ചില ഭാഗങ്ങള്‍ മനപൂര്‍വം ഒഴിവാക്കി എന്നിവയായിരുന്നു ആക്ഷേപം. 

ഭാര്യയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഇല്ല, ഇന്‍കം ടാക്‌സ് റിട്ടേണിലെ വിവരങ്ങള്‍ പൂര്‍ണമല്ല, ബാങ്ക്  അക്കൗണ്ട് വിശദാംശങ്ങളില്‍ വ്യക്തതയില്ല, ബാധ്യതയും വരുമാനവും കൃത്യമായി പറഞ്ഞിട്ടില്ല തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആരോപണങ്ങള്‍. 

വെയര്‍ ഹൗസിങ് ചെയര്‍മാന്‍ പദവി വഹിച്ചുകൊണ്ട് എംഎല്‍എയായത് ഇരട്ടപ്പദവി നിയമത്തിന്‍റെ ലംഘനമാണെന്നും ആരോപിച്ചിരുന്നു. 

എന്നാല്‍ വിവരങ്ങള്‍ മറച്ചുവെച്ചിട്ടില്ലെന്നും വരണാധികാരിയുടെ അറിവോടും സമ്മതത്തോടുംകൂടി പൂര്‍ണവിവരങ്ങള്‍ പിന്നീട് സമര്‍പ്പിച്ചിരുന്നെന്നുമായിരുന്നു വാഴൂര്‍ സോമന്‍റെ നിലപാട്. സത്യവാങ്മൂലത്തിലെ നിസാര പിഴവുകളുടെ പേരില്‍ പത്രിക തളളരുതെന്ന ഇലക്ഷന്‍ കമ്മീഷന്‍റെ മുന്‍ നിര്‍ദേശവും കോടതിയെ ധരിപ്പിച്ചു. 

ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് എതിര്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ഹര്‍ജി തളളിയത്. വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സിറിയക് തോമസ് പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6


Share it:

Kerala

Post A Comment: