കാസർകോഡ്: നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കാസര്‍കോട് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്‍റെ മകള്‍ ശ്രീനന്ദ (13) ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാക്കം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.
കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൂടുതല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം അറിയാന്‍ സാധിക്കൂ. സംസ്‌കാരം ഇന്ന് നടക്കും.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ലഹരി പാർട്ടി; സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ
ബംഗളൂരു: ലഹരി ഒഴുകിയ റേവ് പാർട്ടിക്കിടെ നടന്ന റെയ്‌ഡിൽ സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് അപ്രതീക്ഷിത റെയ്ഡുണ്ടായത്. സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ തെലുങ്ക് താരങ്ങളും പ്രമുഖരും അടക്കമുള്ളവർ പിടിയിലായതായിട്ടാണ് വിവരം.
പുലര്‍ച്ചെ മൂന്നിനായിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ രണ്ട് വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്.
ബംഗളൂരുവില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനത്തില്‍ നിന്ന് ആന്ധ്ര പ്രദേശ് എംഎല്‍എയുടെ പാസ് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post A Comment: