ന്യൂഡൽഹി: 50 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിൽമോചിതനായി. ജയിലിനു പുറത്തിറങ്ങിയ കേജരിവാളിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നാണ് കെജരിവാള്‍ പ്രവര്‍ത്തകരോട് പ്രതികരിച്ചു. സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു.
ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിങ് അവസാനിക്കുന്ന ജൂണ്‍ ഒന്ന് വരെയാണ് ഇടക്കാല ജാമ്യം.
ജൂണ്‍ രണ്ടിന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജരിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു.
എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: