കട്ടപ്പന: മഴയും വെള്ളക്കെട്ടും രൂക്ഷമായതോടെ നാട് പകർച്ച വ്യാധി ഭീതിയിലായിരിക്കെ വണ്ടൻമേട് പഞ്ചായത്തിൽ മാലിന്യ നീക്കത്തിൽ ഗുരുതര അലംഭാവം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ റോഡരികിൽ മലപോലെ കെട്ടിക്കിടന്ന് പകർച്ച വ്യാധി ഭീതി പരത്തുമ്പോഴും പഞ്ചായത്തിനും ഭരണ സമിതിക്കും അനങ്ങാപ്പാറ നയമാണ്.
പഞ്ചായത്തിലെ ഹരിതകര്‍മ്മസേന 18 വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ക്ലീന്‍ കേരളക്ക് വേര്‍തിരിച്ച് കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്ലാസ്റ്റിക് കൈമാറ്റം തടസപ്പെട്ടു.
ഇതോടെ ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ പഞ്ചായത്തിന്‍റെ മാലിന്യ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ച് കത്തിക്കുകയും മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്താല്‍ കുഴിച്ചുമൂടുകയും ചെയ്യുന്നതായി ആരോപണമുയര്‍ന്നിരുന്നു. ക്ലീന്‍ കേരളക്ക് കൃത്യമായി കൈമാറി വന്നിരുന്ന മാലിന്യം പിന്നീട് നല്‍കാതെ വരികയായിരുന്നു.
പീന്നീട് ഇവ വണ്ടന്‍മേട് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിരവധി വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്ന റോഡ് സൈഡില്‍ കൂട്ടി ഇട്ടിരിക്കുകയാണ്. സ്‌കൂള്‍ തുറന്നാല്‍ നിരവധി കുട്ടികള്‍ കടന്നു പോകുന്ന പാതയോരത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.
കുപ്പിച്ചില്ലുകള്‍ റോഡ്‌സൈഡില്‍ ചിതറിക്കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാണ്. കെട്ടി കിടക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക്കിനുമുള്ളില്‍ കൊതുകുകള്‍ പെരുകുന്നത് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനും കാരണമാകും.
പഞ്ചായത്ത് ഭരണത്തിൽ കടുത്ത അലംഭാവം കാണിക്കുന്ന ഭരണ പക്ഷം മാലിന്യ നീക്കത്തിലും ഗുരുതര വീഴ്ച്ച വരുത്തുന്നതായിട്ടാണ് പ്രതിപക്ഷം അടക്കം ആരോപിക്കുന്നത്.
ജില്ലയിൽ ഡെങ്കിപ്പനി അടക്കം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന തരത്തിലാണ് വണ്ടൻമേട് പഞ്ചായത്ത് ഭരണ സമിതിയുടെ പെരുമാറ്റം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ശാരീരിക ബന്ധവും ആരോഗ്യവും
കൊച്ചി: മികച്ച ദാമ്പത്യ ബന്ധം പോലെ തന്നെ അത്യാവശ്യമാണ് ആരോഗ്യകരമായ ശാരീരിക ബന്ധവും. പങ്കാളികൾക്കിടയിലെ സ്നേഹവും വൈകാരികതയും ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യകരമായ ശാരീരിക ബന്ധം അത്യാവശ്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു.
സമ്മർദം മുതൽ ഹോർമോൺ വ്യത്യാസം വരെ
മാനസിക സമ്മർദവും ഹോർമോൺ പ്രശ്നങ്ങളും ഇന്ന് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നുണ്ട്. ആരോഗ്യകരമായ ശാരീരിക ബന്ധം ഇല്ലാതെ വരുന്നത് മാനസിക സമ്മർദം വർധിപ്പിക്കുന്നതിനും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
ലൈംഗിക സംതൃപ്തിയും ആരോഗ്യവും
രതിമൂര്‍ച്ച ലൈംഗിക സംവേദനത്തിന്‍റെ കൊടുമുടിയാണ്. രതിമൂര്‍ച്ഛ കൊണ്ട് ശരീരത്തിനും മനസിനും ഉണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരം ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം മെലട്ടോണിന്‍ എന്ന ഉറക്ക ഹോര്‍മോണിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഉറക്കത്തിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കും.
രതിമൂര്‍ച്ഛയ്ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും മാനസിക സമ്മര്‍ദത്തിന്‍റെ തോതു കുറയ്ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികള്‍ ബലപ്പെടും. കെഗല്‍ വ്യായാമത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകുന്നതായി വിദഗ്ധര്‍ പറയുന്നു.
ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.
നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
Post A Comment: