www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1650) Idukki (1579) Mostreaded (1558) Crime (1300) National (1166) Entertainment (810) Viral (412) world (404) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വീണ്ടും പൊലീസിന്‍റെ വിരട്ട്; ഉയരുന്നത് വൻ പ്രതിഷേധം

ഇരട്ടയാർ ഇടിഞ്ഞമലയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതായിട്ടാണ് ആരോപണം
Share it:



ഇടുക്കി: യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കട്ടപ്പനയിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ ജില്ലയിൽ വീണ്ടും സമാന സംഭവം. 

ഇരട്ടയാർ ഇടിഞ്ഞമലയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന യുവാക്കളെ അകാരണമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതായിട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.  

ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ഇടിഞ്ഞമലയില്‍ ഇല്ലിക്കപ്പടി ഭാഗത്തെ വെയിറ്റിങ് ഷെഡ്ഡില്‍ നിന്നിരുന്ന നാല് യുവാക്കളെയാണ് തങ്കമണി എസ്ഐ അകാരണമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയരുന്നത്. 

സമീപത്തെ ഉത്സവ സ്ഥലത്തെത്തിയ ശേഷം മടങ്ങിയ തങ്കമണി എസ്.ഐ എയിന്‍ ബാബുവും സംഘവും വെയിറ്റിങ് ഷെഡ്ഡിൽ ആളു നിൽക്കുന്നത് കണ്ട് വാഹനം നിർത്തി. 

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇടിഞ്ഞമല സ്വദേശി ഹരിപ്രസാദും സംഘവുമാണ് ഇവിടെ നിന്നിരുന്നത്. ഇവർ മദ്യപിക്കാൻ വട്ടം കൂട്ടുകയാണെന്ന് ആരോപിച്ച് ഇവരെ ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്. 

ജിമ്മിൽ പോയി മടങ്ങിയതാണെന്നും വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞിട്ടും എസ്ഐ അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്ന് ഇവർ ആരോപിക്കുന്നു. 

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ മുമ്പിൽ സിനിമാ സ്റ്റൈലിൽ എസ്ഐ വെല്ലുവിളി നടത്തുകയും ആക്രോശിക്കുകയും ചെയ്തു. ഇതോടെ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സ്ഥലത്തെത്തി. സംഭവം അന്വേഷിച്ച പഞ്ചായത്തംഗത്തോടും എസ്ഐ കയർത്തു. ഇതോടെ നാട്ടുകാരും രോഷാ കുലരായി. 

പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ എസ്.ഐയും സംഘവും സ്ഥലം വിട്ടു. എന്നാൽ ബുധനാഴ്ച്ച രാവിലെ എസ്.ഐ ആശുപത്രിയില്‍ അഡ്മിറ്റാകുകയും തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് കാട്ടി ഹരി പ്രസാദിനും സംഘത്തിനുമെതിരെ കേസെടുക്കുകയും ചെയ്തു. 

എസ്.ഐയെ കയ്യേറ്റം ചെയ്യുകയും കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നു കാണിച്ചാണ് ഹരിപ്രസാദും പഞ്ചായത്തംഗവും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. 

നിരപരാധിയായ തന്നെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ഐസ.ഐയുടെ ഭാഗത്തു നിന്നുണ്ടായ  വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്രസാദ് ഡി.ജി.പിക്കും പോലീസ് കംപ്ലയിന്റ് അതോറിട്ടിക്കുമുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

അഞ്ച് ദിവസം കൂടി ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായിട്ടാണ് മഴ സാധ്യത.  ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (മെയ് 22) അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  തമിഴ്നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം മെയ് 24 രാവിലെയോടെ  മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. 

തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കും. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കാണ് ഈ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

നാളത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഇന്ന് തുടരും. 

Share it:

Idukki

Mostreaded

Post A Comment: