തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും വെസ്റ്റ് നൈൽ പനി മരണം. ഇടുക്കിയിൽ മണിയാറൻകുടി സ്വദേശിയായ 24 കാരനാണ് മരിച്ചത് (west nile virus). രോഗം ബാധിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ചയായിരുന്നു മരണം. കോഴിക്കോട് നിന്നാണ് ഇയാൾക്ക് രോഗം ബാധിച്ചതെന്നാണ് വിവരം.
വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. ആദ്യം കോഴിക്കോട് ചികിത്സയിലായിരുന്നു. പിന്നീട് പനി കുറഞ്ഞപ്പോള്‍ ഇടുക്കിയില്‍ വീട്ടിലേക്ക് വന്നു. വീണ്ടും കൂടിയപ്പോള്‍ ഇടുക്കിയിലെ മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്താണ് വെസ്റ്റ് നൈൽ (west nile virus) പനി ?
വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.
പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ലഹരി പാർട്ടി; സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ
ബംഗളൂരു: ലഹരി ഒഴുകിയ റേവ് പാർട്ടിക്കിടെ നടന്ന റെയ്‌ഡിൽ സിനിമാ താരങ്ങൾ അടക്കം കസ്റ്റഡിയിൽ. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിക്കിടെയാണ് അപ്രതീക്ഷിത റെയ്ഡുണ്ടായത്. സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ തെലുങ്ക് താരങ്ങളും പ്രമുഖരും അടക്കമുള്ളവർ പിടിയിലായതായിട്ടാണ് വിവരം.
പുലര്‍ച്ചെ മൂന്നിനായിരുന്നു സിസിബിയുടെ റെയ്ഡ്. ഹൈദരാബാദില്‍ നിന്നുള്ള വാസു എന്ന ആളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പിറന്നാളാഘോഷം എന്ന് കരുതപ്പെടുന്ന പാര്‍ട്ടിക്ക് പുലര്‍ച്ചെ രണ്ട് വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സിസിബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്.
ബംഗളൂരുവില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള നൂറിലധികം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനത്തില്‍ നിന്ന് ആന്ധ്ര പ്രദേശ് എംഎല്‍എയുടെ പാസ് അടക്കമുള്ള രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനഞ്ചിലേറെ ലക്ഷ്വറി കാറുകളാണ് ഫാം ഹൗസിന് സമീപം ഉണ്ടായിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 30- 50 ലക്ഷം ചെലവാക്കിയാണ് സംഘാടകര്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post A Comment: