www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനധികൃത പാറ ഖനനം; ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കരിങ്കുന്നത്ത് നിന്നാണ് അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്.
Share it:



ഇടുക്കി: ജില്ലയിൽ വീണ്ടും പോലീസ് സേനക്ക് മാനക്കേട്. അനധികൃത പാറ ഖനനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുട്ടം പൊലീസ് സ്റ്റേഷനിലെ  സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. 

കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

ജില്ലയിൽ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടിഞ്ഞമലയിൽ വെയിറ്റിങ് ഷെഡ്ഡിൽ നിന്ന ആളുകളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച സംഭവം വൻ വിവാദമായിരുന്നു. 

സംഭവത്തിൽ എസ്ഐ ഉൾപ്പെടെ ആരോപണം നേരിടുകയാണ്. ഏതാനും ആഴ്ച്ച മുമ്പാണ് കട്ടപ്പന എസ്ഐക്കും സിപിഒക്കുമെതിരെ വകുപ്പുതല നടപടിയുണ്ടായത്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം; ശക്തമായ മഴ തുടരും 

തിരുവനന്തപുരം: കേരള തീരത്തിനു അരികത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. ഇതോടെ അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത. ഇന്ന് (2024 മെയ് 24)  സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതല്‍ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. 25ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് 25ന് വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ട്. 

തുടര്‍ന്ന് 26 നു രാത്രിയോടെ ബംഗ്ലാദേശ് - പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍  പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മുന്നറിയിപ്പുകളില്‍ മാറ്റമുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നുണ്ട്. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 


Share it:

Idukki

Mostreaded

Post A Comment: