ബീജീങ്: ഭാര്യ അറിയാതെ 66 വയസുകാരനുമായി ഹോട്ടൽ മുറിയിൽ ശൃംഗാരം നടത്തിയ കാമുകി പെട്ടു. ചൈനയിലാണ് സംഭവം നടന്നത്. കാമുകിക്കൊപ്പം ഹോട്ടൽ മുറിയിൽ കഴിഞ്ഞ 66 കാരൻ മരിച്ചതോടെ കാമുകി വലിയ തുക കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ടി വന്നിരിക്കുകയാണ്.
പഴയ കാമുകനെ വീണ്ടും കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. 1980കളിൽ ഒരു ഫാക്റ്ററിൽ തൊഴിലാളികളായിരുന്നു ഇരുവരും. അക്കാലത്ത് ചെറിയ പ്രണയമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് പിരിഞ്ഞു.
പിന്നീട് 2023ൽ ഇരുവരും വീണ്ടും കണ്ടുമുട്ടിയതോടെ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു. ഒരു പാര്‍ട്ടിയില്‍വെച്ചാണ് ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്. പിന്നീട് കണ്ടുമുട്ടുന്നത് പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രണയബന്ധമായി മാറുകയായിരുന്നു.
കഴിഞ്ഞയിടെ ഇരുവരും ഒന്നു ഹോട്ടൽ മുറിയിൽ ഒത്തു ചേരാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം കാമുകിയാണ് ഹോട്ടലില്‍ എത്തിയത്. തൊട്ടുപിന്നാലെ 66കാരനുമെത്തി. അന്നുരാത്രി ഇരുവരും ഒന്നിച്ച് ചെലവഴിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. പിറ്റേന്ന് രാവിലെ ആദ്യം ഉറക്കം ഉണർന്ന സ്ത്രീ പുറത്തേക്ക് പോയി. അല്‍പം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തുകയും ചെയ്തു.
എന്നാല്‍ മുറിയുടെ വാതില്‍ പൂട്ടിക്കിടന്നതിനെ തുടര്‍ന്ന് അവര്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടി. അയാളെ ഉണര്‍ത്താനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസിനെ ബന്ധപ്പെടുകയായിരുന്നു. വൈകാതെ 66കാരന്‍റെ മരണം സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ അയാളുടെ കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്തതാണ് പൊല്ലാപ്പായത്. കാമുകിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവുണ്ടായി. ഏകദേശം 77,000 ഡോളര്‍ (67 ലക്ഷം രൂപ) നഷ്ടപരിഹാരമായി ഈടാക്കാനാണ് ആദ്യം കോടതി ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് ഈ തുക 8600 ഡോളറായി (7.5 ലക്ഷം രൂപ) കുറച്ചു നല്‍കി.
ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് 66കാരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തിയതിനാലാണ് തുക കുറച്ചു നൽകിയത്. കാമുകി നേരത്തെ തിരിച്ചെത്തിയിരുന്നുവെങ്കില്‍ അയാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് അവരുടെ അധാര്‍മികമായ പെരുമാറ്റത്തിന് കുറച്ചു നല്‍കിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
നായകന് നായികയുടെ പുക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കണം
മുംബൈ: ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഡെയ്‌സി ഷാ. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ഒരു നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ബാക്ക് ഗ്രൗണ്ട് ഡാൻസറായിരുന്ന ഡെയ്സി ഷാ 2011ൽ ഭദ്ര എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ അരങ്ങേറുന്നത്. ഹിന്ദിയിലും കന്നഡയിലും സജീവമായിരുന്നു താരം. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും ഡെയ്സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കന്നഡയില്‍ അഭിനയിക്കുന്നതിനിടെ തന്നെ ഞെട്ടിച്ച ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരു നടന്‍റെ പാട്ടുകളിലെല്ലാം സ്ഥിരമായി നായികയുടെ വയറില്‍ വച്ച് ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ഡെയ്സി പറയുന്നത്.
പ്രശസ്തനായൊരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ പാട്ടുകളിലൊക്കെ നായികയുടെ പൊക്കിളില്‍ ഫ്രൂട്ട് സാലഡും വെജിറ്റബിള്‍ സാലഡും ഉണ്ടാക്കും. അതും ക്ലോസ്-അപ്പ് ഷോട്ടുകളായിരിക്കും. ചിലപ്പോഴൊക്കെ പൊക്കിളില്‍ ഐസോ വെള്ളമോ ഒഴിക്കുകയും ചെയ്യും- എന്നാണ് ഡെയ്സി പറഞ്ഞത്.
എന്നാല്‍ നടന്‍റെ പേര് വെളിപ്പെടുത്താന്‍ ഡെയ്സി ഒരുക്കമായില്ല. കന്നഡയില്‍ അഭിനയിച്ചിരുന്നപ്പോള്‍ തനിക്ക് പലപ്പോഴും കൃത്യമായ മാർഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ഡെയ്സി പറയുന്നുണ്ട്. നടന് കഥാപാത്രത്തിന്‍റെ ബാക്ക് സ്റ്റോറിയെല്ലാം പറഞ്ഞു കൊടുക്കും.
എന്നാല്‍ തന്നോട് എന്ത് എക്സ്പ്രഷനാണ് വേണ്ടത് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ഡെയ്സി പറയുന്നു. ഹൗട്ടര്‍ഫ്ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെയ്സി മനസ് തുറന്നത്.
ബാക്ക്ഗ്രൗണ്ട് ഡാന്‍സറും കൊറിയോഗ്രാഫറുമായിരുന്നു നേരത്തെ ഡെയ്സി. പിന്നീട് ഭദ്രയിലൂടെയാണ് സിനിമയുടെ മുൻനിരയിലേക്കെത്തിയത്. ബോഡി ഗാര്‍ഡിന്‍റെ കന്നഡ റീമേക്കിലും ഡെയ്സിയായിരുന്നു നായിക. സല്‍മാന്‍ ഖാന്‍ ചിത്രം ജയ് ഹോയിലൂടെയാണ് ഹിന്ദിയില്‍ നായികയാകുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരീസുകളിലും അഭിനയിച്ചു.
Post A Comment: