പ്രായവും ജനിതകമായ സാഹചര്യങ്ങളും സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. അതേസമയം അൽപം ശ്രദ്ധിച്ചാൽ പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത മുൻകൂട്ടി കാണാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ സൂചിപ്പിക്കുന്നു.
തലച്ചോറിലേക്കുള്ള രക്ത പ്രവാഹം തടസപ്പെട്ട് തലച്ചോറിന് അറ്റാക്ക് സംഭവിക്കുന്നതാണ് സ്ട്രോക്ക് എന്നറിയപ്പെടുന്നത്. സ്ട്രോക്ക് സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്നു.
സ്ട്രോക്ക് തടയാൻ മുൻ കരുതൽ
ഉയർന്ന രക്ത സമ്മർദം തടയുകയെന്നത് തന്നെയാണ് സ്ട്രോക്ക് തടയാൻ പ്രധാനം. ഉയർന്ന രക്ത സമ്മർദം നിയന്ത്രിച്ചില്ലെങ്കിൽ ഇത് സ്ട്രോക്ക് സാധ്യത നാല് മടങ്ങ് വരെ വർധിപ്പിക്കാം. 120/80 ൽ താഴെ രക്തസമ്മർദം നിലനിർത്തുക എന്നതായിരിക്കണം ലക്ഷ്യം.
ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമില്‍ കൂടരുത് (ഏകദേശം അര ടീസ്പൂണ്‍).
ബര്‍ഗറുകള്‍, ചീസ്, ഐസ്‌ക്രീം തുടങ്ങിയ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ഡയറ്റില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മത്സ്യം, ദിവസവും ധാന്യങ്ങളും കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കുക.
അമിതവണ്ണം സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ആക്റ്റിവിറ്റി ലെവലും നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സും അനുസരിച്ച് ഭക്ഷണത്തിലെ കലോറി നിയന്ത്രിക്കുക. നടത്തം, ടെന്നീസ് പോലുള്ള സ്‌പോര്‍ട്‌സ് ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. വ്യായാമം പതിവാക്കുക.
വ്യായാമം ശരീരഭാരവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനൊപ്പം വ്യായാമത്തെ സ്‌ട്രോക്ക് റിഡ്യൂസര്‍ എന്ന രീതിയിലും വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തണം.
അമിതമദ്യപാനം നിയന്ത്രിക്കുന്നത് സ്‌ട്രോക്ക് അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഒരു ദിവസം ഒരു പെഗില്‍ കൂടുതല്‍ മദ്യം കഴിക്കരുത്.
ഹൃദയത്തില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന ഒരു അവസ്ഥയാണിത്. കട്ടപിടിച്ച രക്തം തലച്ചോറിലേക്ക് സഞ്ചരിച്ച് സ്‌ട്രോക്ക് ഉണ്ടാക്കാം. ഏട്രിയല്‍ ഫൈബ്രിലേഷന്‍ സ്‌ട്രോക്ക് സാധ്യത ഏതാണ്ട് അഞ്ച് ഇരട്ടിയാക്കുന്നു. ഹൃദയമിടിപ്പ് അല്ലെങ്കില്‍ ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കുക.പുകവലി രക്തം കട്ടപിടിക്കുന്നത്
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവു കാലക്രമേണ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും, അവയ്ക്കുള്ളില്‍ കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമം, വ്യായാമം, മരുന്നുകള്‍ എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുക.
പുകവലി രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ രക്തം കട്ടിയാക്കുകയും ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി ഉപേക്ഷിക്കുന്നത് സ്‌ട്രോക്ക് സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
തലച്ചോറിനുണ്ടാകുന്ന അറ്റാക്കാണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. സ്‌ട്രോക്ക് സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു. ഇതു മൂലം ഏതു ഭാഗത്തെ കോശങ്ങളാണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: