തിരുവനന്തപുരം: ഏഴാം മാസത്തില്‍ വീട്ടില്‍ പ്രസവിച്ച കുട്ടി മരിച്ചു. വര്‍ക്കലയിലായിരുന്നു സംഭവം. പ്രസവത്തിനു പിന്നാലെ കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തും മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു.
വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ടുവന്നത്. 23 കാരിയാണ് മരിച്ച കുട്ടിയുടെ അമ്മ. ഇവര്‍ ഗര്‍ഭകാല പരിചരണം നേടിയിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭര്‍ത്താവ് വിദേശത്താണെന്നും ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ലെന്നുമാണ് യുവതി ഡോക്ടറോട് പറഞ്ഞത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: