ഇടുക്കി: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിൽ ഒളിച്ചു താമസിപ്പിച്ച കേസിൽ 22 കാരനും അമ്മാവനും അറസ്റ്റിൽ. കട്ടപ്പനയിലാണ് സംഭവം നടന്നത്. 17 വയസുള്ള വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെത്തിച്ചത്.
സംഭവത്തിൽ വെള്ളയാംകുടി തോപ്പില്‍ അനന്തു (22), ഇയാളുടെ അമ്മാവന്‍ നിര്‍മലാസിറ്റി സൊസൈറ്റിപ്പടി വലിയപറമ്പ് മുകളേല്‍ സത്യന്‍ (51) എന്നിവരെ കട്ടപ്പന പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തു. തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനന്തു കുട്ടിയെ ആലപ്പുഴയിലെത്തിച്ചതായി കണ്ടെത്തി.
തുടർന്ന് പൊലീസ് ഇവിടെയെത്തിയപ്പോൾ അനന്തു വാടകക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുരുത്തില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. കട്ടപ്പന എസ്.എച്ച്.ഒ ടി.സി മുരുകന്‍, എസ്.ഐ എബി ജോര്‍ജ്, ജൂനിയര്‍ എസ്.ഐ എസ്.എസ് ശ്യാം, ഗ്രേഡ് എസ്.ഐ വിനയരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: