തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണ സമ്മാനം പ്രഖ്യാപിച്ച് സർക്കാർ. ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് 200 രൂപയാണ് ഓണം പ്രമാണിച്ച് വര്‍ധിച്ചിച്ചത്. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്.
5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികള്‍ക്കാണ് ബത്ത ലഭിക്കുന്നത്. ഇതിനായി 63.68 ലക്ഷം രൂപയും അനുവദിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
നായകന് നായികയുടെ പുക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കണം
മുംബൈ: ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഡെയ്‌സി ഷാ. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ഒരു നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
ബാക്ക് ഗ്രൗണ്ട് ഡാൻസറായിരുന്ന ഡെയ്സി ഷാ 2011ൽ ഭദ്ര എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ അരങ്ങേറുന്നത്. ഹിന്ദിയിലും കന്നഡയിലും സജീവമായിരുന്നു താരം. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും ഡെയ്സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കന്നഡയില്‍ അഭിനയിക്കുന്നതിനിടെ തന്നെ ഞെട്ടിച്ച ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരു നടന്‍റെ പാട്ടുകളിലെല്ലാം സ്ഥിരമായി നായികയുടെ വയറില്‍ വച്ച് ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ഡെയ്സി പറയുന്നത്.
പ്രശസ്തനായൊരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ പാട്ടുകളിലൊക്കെ നായികയുടെ പൊക്കിളില്‍ ഫ്രൂട്ട് സാലഡും വെജിറ്റബിള്‍ സാലഡും ഉണ്ടാക്കും. അതും ക്ലോസ്-അപ്പ് ഷോട്ടുകളായിരിക്കും. ചിലപ്പോഴൊക്കെ പൊക്കിളില്‍ ഐസോ വെള്ളമോ ഒഴിക്കുകയും ചെയ്യും- എന്നാണ് ഡെയ്സി പറഞ്ഞത്.
എന്നാല്‍ നടന്‍റെ പേര് വെളിപ്പെടുത്താന്‍ ഡെയ്സി ഒരുക്കമായില്ല. കന്നഡയില്‍ അഭിനയിച്ചിരുന്നപ്പോള്‍ തനിക്ക് പലപ്പോഴും കൃത്യമായ മാർഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ഡെയ്സി പറയുന്നുണ്ട്. നടന് കഥാപാത്രത്തിന്‍റെ ബാക്ക് സ്റ്റോറിയെല്ലാം പറഞ്ഞു കൊടുക്കും.
എന്നാല്‍ തന്നോട് എന്ത് എക്സ്പ്രഷനാണ് വേണ്ടത് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ഡെയ്സി പറയുന്നു. ഹൗട്ടര്‍ഫ്ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെയ്സി മനസ് തുറന്നത്.
ബാക്ക്ഗ്രൗണ്ട് ഡാന്‍സറും കൊറിയോഗ്രാഫറുമായിരുന്നു നേരത്തെ ഡെയ്സി. പിന്നീട് ഭദ്രയിലൂടെയാണ് സിനിമയുടെ മുൻനിരയിലേക്കെത്തിയത്. ബോഡി ഗാര്‍ഡിന്‍റെ കന്നഡ റീമേക്കിലും ഡെയ്സിയായിരുന്നു നായിക. സല്‍മാന്‍ ഖാന്‍ ചിത്രം ജയ് ഹോയിലൂടെയാണ് ഹിന്ദിയില്‍ നായികയാകുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരീസുകളിലും അഭിനയിച്ചു.
Post A Comment: