www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1846) Idukki (1786) Mostreaded (1616) Crime (1407) National (1208) Entertainment (839) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

google-pixel-10 | നെറ്റ് വർക്കും വൈഫൈയും ഇല്ലെങ്കിലും വാട്‌സാപ് കോൾ; ഗൂഗിൾ പിക്‌സൽ 10 വിപണിയിലേക്ക്

google pixel 10
Share it:



മുംബൈ: നെറ്റ് വർക്കിന്‍റെയോ, വൈഫൈയുടെയോ സഹായമില്ലാതെ തന്നെ വാട്‌സാപ് കോൾ ചെയ്യാനുള്ള സൗകര്യമൊരുക്കി ഗൂഗിൾ പിക്സൽ 10 സീരീസ് ഫോണുകൾ. അടുത്തിടെയാണ് ലോക വിപണിയിലേക്ക് ഗൂഗിൾ തങ്ങളുടെ പിക്‌സൽ 10 സീരീസ് പുറത്തിറക്കിയത്.

ഈ മാസം 28 മുതൽ ഫോണിന്‍റെ വിൽപ്പന ആരംഭിക്കുമെന്നാണ് വിവരം. നവീകരിച്ച ഹാർഡ് വെയറും സോഫ്റ്റ് വെയറും സഹിതം നിരവധി ഫീച്ചറുകളാണ് ഫോണിനുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

പിക്സല്‍ 10 സീരീസ് ഫോണില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. 

ഇതിനാൽ വിദൂര പ്രദേശങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കില്‍ നെറ്റ് വര്‍ക്ക് കുറവാണെങ്കില്‍ പോലും അടിയന്തര സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഫീച്ചര്‍. അടിയന്തര സാഹചര്യങ്ങളില്‍ ഇത് ഏറെ ഉപയോഗപ്രദമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടെലികോം ഓപ്പറേറ്റര്‍മാര്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ എന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ സാറ്റലൈറ്റ് കണക്റ്റിവിറ്റി സൗകര്യം ടെലികോം ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, സമീപഭാവിയില്‍ തന്നെ സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍ സൂചന നല്‍കിയിട്ടുണ്ട്.

ഉപഗ്രഹം വഴി വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളിങ് പ്രാപ്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിരയാണ് പിക്‌സല്‍ 10 സീരീസ് എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇതുവരെ, സാറ്റലൈറ്റ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകള്‍ SOS സന്ദേശമയയ്ക്കല്‍, പരിമിത കോളിങ് പോലുള്ള ഫീച്ചറുകളെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. 

എന്നാല്‍ പിക്‌സല്‍ 10ല്‍ ഈ കണക്റ്റിവിറ്റി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആപ്ലിക്കേഷനായി വാട്സ്ആപ്പ് മാറുകയാണ്. വിദേശ യാത്ര ചെയ്യുന്ന ആളുകള്‍ക്കാണ് ഇത് വളരെയധികം പ്രയോജനകരമാകാന്‍ പോകുന്നത്.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Tech

Post A Comment: