തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് മകന്‍റെ കഴുത്തിന് വെട്ടി. രുവനന്തപുരം കീഴാവൂർ സൊസൈറ്റി ജംക്ഷനിൽ താമസിക്കുന്ന വിനീതിനാണ് (35) വെട്ടേറ്റത്. ഇയാളുടെ പിതാവ് വിജയൻ നായരാണ് വെട്ടിയത്.
ഗുരുതരമായി പരുക്കേറ്റ വിനീത് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്നലെയും സമാന രീതിയില്‍ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് ആക്രണത്തില്‍ കലാശിച്ചത്.
വഴക്കിനിടെ വിജയന്‍ നായര്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വിനീതിന്‍റെ കഴുത്തിനു വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വിജയന്‍ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കാറിനുള്ളിൽ ആറ് വയസുകാരി മരിച്ച നിലയിൽ
ഇടുക്കി: കാറിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിലാണ് സംഭവം. അസം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിലിരുത്തിയ മാതാപിതാക്കൾ ഏലക്കാട്ടിൽ ജോലിക്ക് പോയതായിരുന്നു.
മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ദമ്പതികളും മകളും കുറച്ചുനാളുകളായി കേരളത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
തോട്ടത്തിന്‍റെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോയതായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളെത്തി കാറില്‍ നോക്കിയപ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: