മുംബൈ: വാട്‌സാപ് ഇല്ലാതെ വാട്‌സാപ്പിൽ മെസേജ് അയക്കാനാകുമോ ? ഇത്തരം ഒരു ഫീച്ചർ ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗസ്റ്റ് ചാറ്റ് എന്ന ഓപ്ഷനാണ് പുതിയതായി വരാനിരിക്കുന്നത്.
വാട്സാപ് ഉപയോഗിക്കാത്ത ആളുകള്‍ക്കും സന്ദേശം അയക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. വാട്സാപ് നെറ്റ് വര്‍ക്കിന് പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് സഹായകരമാകും. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.
വാട്സാപ് ഉടന്‍ തന്നെ ഇതിന്‍റെ ബീറ്റ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് ഭാവിയില്‍ വിപുലമായ രീതിയില്‍ പുതിയ അപ്ഡേറ്റായി ഇതിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
ആപ്പ് ഉപയോഗിക്കാത്ത ആളെ ലിങ്ക് വഴി ക്ഷണിച്ച് ആശയവിനിമയം നടത്തുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്ഷണിക്കപ്പെട്ട വ്യക്തി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യേണ്ടതില്ല.
അവര്‍ ചെയ്യേണ്ടത് അവരുടെ ബ്രൗസറില്‍ ലിങ്ക് തുറന്ന് ചാറ്റ് ആരംഭിക്കുക എന്നത് മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാട്സ്ആപ്പ് വെബിന് സമാനമായ ഒരു വെബ് അധിഷ്ഠിത ഇന്റര്‍ഫേസിലൂടെ ഈ സജ്ജീകരണം പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്റ്റ് ചാറ്റില്‍ മീഡിയ ഷെയറിങ് നടക്കുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കാറിനുള്ളിൽ ആറ് വയസുകാരി മരിച്ച നിലയിൽ
ഇടുക്കി: കാറിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിലാണ് സംഭവം. അസം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിലിരുത്തിയ മാതാപിതാക്കൾ ഏലക്കാട്ടിൽ ജോലിക്ക് പോയതായിരുന്നു.
മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ദമ്പതികളും മകളും കുറച്ചുനാളുകളായി കേരളത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
തോട്ടത്തിന്‍റെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോയതായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെത്തി കാറില്‍ നോക്കിയപ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: