തിരുവനന്തപുരം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ (ഓഗസ്റ്റ് ആറ്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് അതാത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍, കോളെജുകള്‍, പ്രൊഫഷ്ണല്‍ കോളെജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
തൃശൂര്‍ കലക്ടറുടെ കുറിപ്പ്
തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ആറ്) ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു.
സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കാറിനുള്ളിൽ ആറ് വയസുകാരി മരിച്ച നിലയിൽ
ഇടുക്കി: കാറിനുള്ളിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിലാണ് സംഭവം. അസം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളിലിരുത്തിയ മാതാപിതാക്കൾ ഏലക്കാട്ടിൽ ജോലിക്ക് പോയതായിരുന്നു.
മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ദമ്പതികളും മകളും കുറച്ചുനാളുകളായി കേരളത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
തോട്ടത്തിന്‍റെ സമീപത്തായി നിര്‍ത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോയതായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കളെത്തി കാറില്‍ നോക്കിയപ്പോഴാണ് കുട്ടി കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post A Comment: