www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1838) Idukki (1780) Mostreaded (1616) Crime (1404) National (1206) Entertainment (837) world (430) Viral (427) Video (353) Health (202) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) Story (1)

ഭർതൃ പിതാവും സഹോദരീ ഭർത്താവും പീഡിപ്പിച്ചു; പരാതിയുമായി യുവതി

Share it:



നവപുര: ഭർതൃപിതാവും ഭർതൃ സഹോദരിയുടെ ഭർത്താവും ബലാത്സംഗം ചെയ്തെന്നാരോപിച്ച് യുവതി പരാതി നൽകി. ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് വാർത്ത പുറത്തു വരുന്നത്. ഭർത്താവിന് ബീജംകുറവായതിനാൽ കുഞ്ഞുണ്ടാകാതിരുന്നതിനെ തുടർന്നാണ് ഗർഭം ധരിക്കാൻ ഭർതൃപിതാവും ഭർത്താവിന്‍റെ സഹോദരീ ഭർത്താവും ബലാത്സംഗം ചെയ്‌തതെന്നും പരാതിയിൽ പറയുന്നു. 

ഗര്‍ഭം അലസിയതിന് പിന്നാലെയാണ് നവപുര പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. 2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടിലായിരുന്നു താമസം.

ഏതാനും ആഴ്ചകള്‍ക്കുശേഷം, പ്രായക്കൂടുതല്‍ കാരണം ഗര്‍ഭിണിയാകാന്‍ കഴിഞ്ഞേക്കില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ അവരോട് പറയുകയായിരുന്നു. ദമ്പതികള്‍ വന്ധ്യതാ ചികിത്സയ്ക്ക് പോകണമെന്നും നിര്‍ദ്ദേശിച്ചു.

ഭര്‍ത്താവിന്‍റെ ബീജസംഖ്യ വളരെ കുറവാണെന്നും അതിനാല്‍ അവര്‍ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. വൈദ്യോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ ഐവിഎഫ് നടത്തി. പക്ഷേ ഫലപ്രദമായില്ല. തുടര്‍ന്ന് ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചെങ്കിലും ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചില്ല.

2024 ജൂലൈയില്‍, അവര്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍തൃപിതാവ് അകത്തു കടന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിലവിളിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പീഡനത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ തനിക്ക് ഒരു കുട്ടി വേണമെന്നും പരാതി പറയരുതെന്നുമായിരുന്നു മറുപടിയെന്നും യുവതി പറയുന്നു. ബലാത്സംഗത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ തന്‍റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

ഭര്‍തൃപിതാവ് പലതവണ ബലാത്സംഗം ചെയ്തു, ഗര്‍ഭിണിയായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 2024 ഡിസംബറില്‍ ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവ് പലതവണ ബലാത്സംഗം ചെയ്തു. 

ജൂണില്‍ പരാതിക്കാരി ഗര്‍ഭിണിയായി. എന്നാല്‍ ജൂലൈയില്‍ ഗര്‍ഭം അലസി. തുടര്‍ന്നാണ് ജൂലൈ അവസാനത്തോടെയാണ് അവര്‍ പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി ഞായറാഴ്ചയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Crime

Post A Comment: