തിരുവനന്തപുരം: പീരുമേട് എം.എൽ.എ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ശാസ്‌തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിരുന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വന്ന നേതാവായിരുന്നു.
അല്‍പസമയത്തിനുള്ളില്‍ പൊതുദര്‍ശനത്തിനായി എം.എന്‍ മന്ദിരത്തില്‍ എത്തിക്കും. അതിനുശേഷം ജന്മനാടായ വാഴൂരിലേക്ക് കൊണ്ടുപോകും.
ഐഎന്‍ടിയുസിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. താഴെത്തട്ടിലുള്ള തൊഴിലാളികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ നേതാവായിരുന്നു. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മരണവിവരം അറിഞ്ഞ് മന്ത്രിമാര്‍ ഉള്‍പ്പടെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് വാഴൂർസോമൻ നിയമസഭയിലെത്തിയത്.
Join Our Whats App group
Post A Comment: