കൊച്ചി: വല്യമ്മയുടെ കാമുകൻ തനിക്ക് നിർബന്ധിച്ച് ലഹരി നൽകിയെന്ന വെളിപ്പെടുത്തലുമായി ഒൻപതാം ക്ലാസ് വിദ്യാർഥി. വാർത്താ ചാനലിനോടാണ് വിദ്യാർഥി വെളിപ്പെടുത്തൽ നടത്തിയത്.
നിർബന്ധിച്ച് കഞ്ചാവും മദ്യവും നൽകിയെന്നും വിദ്യാർഥി തുറന്നു പറഞ്ഞു. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കിയെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നും വിദ്യാർഥി പറയുന്നു. കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചു. കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും കൗമാരക്കാരന്‍ പറഞ്ഞു.
മകന്‍റെ സുഹൃത്തുവഴിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞത്. അതോടെ തീര്‍ത്തും നിസഹായാവസ്ഥയിലായെന്നും വിദ്യാർഥിയുടെ അമ്മ വെളിപ്പെടുത്തി. ലഹരി ഉപയോഗിച്ചിരുന്ന സമയം മുഴുവന്‍ കടുത്ത ദേഷ്യത്തിലും വൈരാഗ്യത്തിലുമാണ് മകന്‍ പെരുമാറിയിരുന്നത്.
സ്ത്രീകളടക്കം വീട്ടിലെത്തി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പതിനാലുകാരന്‍റെ അമ്മയും വെളിപ്പെടുത്തി. വിവരം പൊലീസില്‍ അറിയിച്ച് പരാതി നല്‍കിയതോടെ കൊല്ലുമെന്ന് അമ്മൂമ്മയുടെ കാമുകന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
രേണു സുധിക്ക് ബിഗ് ബോസ് നൽക്കുന്ന പ്രതിഫലം അറിയാം
കൊച്ചി: ബിഗ് ബോസ് സീസൺ സെവൻ ആരംഭിച്ചതിനു പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ വൈറലായ രേണു സുധി തന്നെയാണ് ബിഗ് ബോസിലെ ഇത്തവണത്തെ പ്രധാന താരം. മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രേണു സുധി.
അതേസമയം ബിഗ് ബോസ് രേണു സുധിക്ക് എത്ര പ്രതിഫലം നൽകുമെന്നതാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. റിപ്പോർട്ടുകൾ പ്രകാരം രേണവും അനുമോളുമാണ് ഇത്തവണ ബിഗ് ബോസിൽ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. ഒരു ദിവസം 50,000 രൂപ വീതമാണ് ഇവരുടെ പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ആൽബം ഷൂട്ടും മോഡലിങ്ങുമായി ശ്രദ്ധ നേടിയ രേണുവിന് നിരവധി ആരാകരുണ്ട്. ബിഗ് ബോസിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ച രേണു പിന്നീട് ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മത്സരാർഥിയായി പങ്കെടുക്കാൻ തയാറായതെന്നാണ് വിവരം.
100 ദിവസം മാറി നിൽക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് രേണു ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് പ്രതിഫലം നിശ്ചയിച്ചതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Post A Comment: