ഭരിക്കുന്നവർ മാത്രമല്ല, പ്രതിപക്ഷവും ഇതര പാർട്ടികളും പൊതുജനങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്ത്യയെന്ന രാജ്യം. ഇവിടുത്തെ നിയമങ്ങളും വ്യവസ്ഥകളും നീതിയും എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തേണ്ടതാണ്. ഇതിനെയാണ് ഇപ്പോൾ ഒരു വിഭാഗം ഹൈജാക്ക് ചെയ്‌തിരിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നത്.
ആദ്യം നനഞ്ഞ പടക്കെന്ന് ആക്ഷേപിച്ച് ആരോപണത്തെ മറികടക്കാൻ ശ്രമിച്ചെങ്കിലും ഓരോ ദിവസവും പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
ഇങ്ങ് കേരളത്തിൽ പോലും വോട്ടർ പട്ടികയിലുള്ള ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ സാക്ഷര കേരളത്തിൽ അടക്കം ക്രമക്കേടുകൾ വരുത്താൻ സാധിക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എന്തൊക്കെ കൃത്രിമങ്ങൾ വരുത്താൻ ഈ സിസ്റ്റത്തിന് കഴിഞ്ഞിട്ടുണ്ടാവുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്.
തെരഞ്ഞെടുപ്പിൽ ഒരു കക്ഷി കൂടുതൽ വോട്ട് നേടി വിജയിക്കുമ്പോൾ തന്നെ വിജയത്തിനു തൊട്ടടുത്ത വോട്ട് നേടിയ, അല്ലെങ്കിൽ വോട്ട് ശതമാനം നേടിയ മറ്റു പാർട്ടികൾക്കും അഭിപ്രായ സ്വാതന്ത്രം നൽകുന്നതാണ് ഇന്ത്യൻ ഭരണ ഘടന. എന്നാൽ ഇന്ന് രാജ്യത്ത് നടക്കുന്നത് എതിർ ശബ്ദങ്ങളെ പുച്ഛിച്ചു തള്ളുകയെന്ന പ്രതീതിയാണ്.
രൂക്ഷമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുമ്പോഴും 400 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് ഭരണ കക്ഷി ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, അതിൽ എന്തോ ഒരു പന്തികേട് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാക്കാവുന്നതേ ഉള്ളു.
ന്യൂനപക്ഷങ്ങളെ അമർച്ച ചെയ്യുക, ന്യൂനപക്ഷങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യുക, അതിക്രമങ്ങൾ നടത്തുക തുടങ്ങിയ വിഷയങ്ങളിലും അധികാര കേന്ദ്രങ്ങൾ തുടരുന്നത് നിസംഗത മാത്രമാണ്. വീണ്ടും വിജയിക്കുമെന്നുള്ള ഉറച്ച ആത്മവിശ്വാസം തന്നെയാണ് ഇത്തരം അതിക്രമങ്ങൾക്ക് ഇവരെ പ്രേരിപ്പിക്കുന്നതിനു പിന്നിലെന്നത് ആർക്കും വ്യക്തമായി അറിയാൻ സാധിക്കും.
യഥാർഥത്തിൽ ജനനൻമയാണ് ലക്ഷ്യമിടുന്നതെങ്കിൽ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ നീക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആർജവം കാട്ടണം. അതിനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാവണം ഇന്നും ഭരണകക്ഷി ഈ അപവാദ പ്രചരണത്തിൽ തന്നെ ചുവടുറപ്പിക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: