ഇടുക്കി: പനി ബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അഞ്ച് വയസുകാരൻ മരിച്ചു. ഇടമലക്കുടിയിലെ ആദിവാസി കുടികളിൽ ഒന്നായ കൂടലാർകുടിയിൽ മൂർത്തി- ഉഷ ദമ്പതികളുടെ മകൻ കാർത്തി ആണ് മരിച്ചത്.
കുട്ടി പനി ബാധിച്ച് കിടപ്പിലായിരുന്നുവെന്നാണ് വിവരം. കുട്ടിയെ കീലോമീറ്ററുകളോളം ചുമന്ന് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനാൽ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ കുട്ടി മരിച്ചെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹം തിരികെ വീട്ടിലേക്ക് ചുമന്നുകൊണ്ടാണ് പോയത്. കുട്ടിയുടെ സംസ്കാരം നടത്തി. ആസംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. കുട്ടിയുടെ മരണ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Join Our Whats App group
Post A Comment: