മലപ്പുറം: ബിജെപി വനിതാ നേതാവിനോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുടൂബർക്കെതിരെ കുരുക്ക് മുറുകുന്നു. യൂടൂബർ കുരാട് സ്വദേശി സുബൈറുദീൻ എന്ന സുബൈർ ബാപ്പുവിനെയാണ് കേസിൽ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ മാസം 10നാണ് യുവതിയുടെ നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ കുറിച്ചുള്ള പരാതിയിൽ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
'ഞാൻ അടുക്കളയിൽ ജോലി ചെയ്‌തുകൊണ്ട് നിൽക്കവേയാണ് ഇയാൾ എന്‍റെ വീട്ടിലേക്ക് കയറി വന്നത്. എന്‍റെ മോളാണ് വാതിൽ തുറന്ന് കൊടുത്തത്. അയാൾ നേരെ അടുക്കളയിലേക്ക് അതിക്രമിച്ചു കയറി വരുകയായിരുന്നു. മൂന്ന് മിനിട്ടിൽ ഒരു സ്ത്രീയോട് എന്തൊക്കെ വൃത്തികേട് കാണിക്കാൻ പറ്റുമോ അയാൾ അതെല്ലാം എന്‍റെ സ്വകാര്യ ഭാഗങ്ങളിൽ ചെയ്തു. ഒടുവിൽ ഞാൻ ധരിച്ചിരുന്ന മാക്സി വലിച്ചുയർത്താൻ നോക്കിയപ്പോൾ അയാളുടെ കൈയ്യിൽ കടിച്ചു.
അതിന് ശേഷം ലൈംഗികാതിക്രമം സഹിക്ക വയ്യാതെ ഞാൻ ഉറക്കെ മോളെ വിളിച്ചു മോള് ഓടി വന്നതോടെയാണ് അയാളെന്നെ വിട്ടത്. ഇത് പുറത്ത് പറഞ്ഞാൻ നിന്നെ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അയാൾ വീട് വിട്ട് പോയത്.
ഇയാൾ എന്‍റെ വിഡിയോ മോശമായി ഫെയ്‌സ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്‌തു. ഞാൻ ലഹരിക്കടിമയാണെന്നും, കഞ്ചാവ് വിൽപനക്കാരിയാണെന്നും ചിത്രീകരിച്ചാണ് ഇയാൾ കുറിപ്പുകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ഭർത്താവ് ഗൾഫിലുള്ള പല സ്ത്രീകൾക്കും ഇയാളൊരു ശല്യമായി മാറിയിരിക്കുകയാണ്. ആരും ഈ പീഡന വിവരങ്ങൾ പുറത്തു പറയാൻ മടിക്കുന്നത് കൊണ്ടാണ് ഇവൻ രക്ഷപെട്ടു പോകുന്നതെന്നും പരാതിയിൽ യുവതി പറയുന്നു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വസ്ത്രം ധരിക്കാതെ രണ്ടായിരത്തിലേറെ പേർ ആംഡംബര കപ്പലിൽ
ഫ്ളോറിഡ: പ്രണയത്തിന് വസ്ത്രങ്ങളുടെ മറ പോലുമില്ലെങ്കിലോ.. അങ്ങനെ ഒരു പ്രണയദിനാഘോഷം ഉണ്ട്. അങ്ങ് ഫ്ളോറിഡയിലെ മയാമിയിലാണ് അത്തരം ഒരു പ്രണയദിനാഘോഷം. എന്നാൽ ഈ ആഘോഷത്തിൽ പങ്കെടുക്കുക അത്ര നിസാരമല്ല. അരക്കോടിയുടെ അടുത്താണ് ചിലവ്.
പ്രണയ ദിനമായ ഫെബ്രുവരി 14 നോടനുബന്ധിച്ച് മയാമിയിൽ നിന്നും പുറപ്പെടുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പ്രണയദിനാഘോഷം ഒരുക്കുന്നത്. 11ദിവസം മാത്രം നീളുന്ന യാത്രക്ക് പക്ഷേ 43 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.
യാത്രക്കാരെല്ലാം പരമാവധി വസ്ത്രം ഒഴിവാക്കണമെന്നതാണ് യാത്രയുടെ ഏറ്റവും വലിയ ആകർഷണം. ബിഗ് ന്യൂഡ് ബോട്ട് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി പേർ എല്ലാ കൊല്ലവും ഈ യാത്രക്കായി മയാമിയിലെത്താറുണ്ടത്രേ. ഓരോരുത്തരുടേയും ആത്മവിശ്വാസം കൂട്ടാനും സാമൂഹിക ബോധമുണ്ടാക്കാനും ബോഡി പോസിറ്റിവിക്കും വേണ്ടിയാണ് ഈ യാത്രയെന്ന് സംഘാടകർ പറയുന്നു.
2300 യാത്രക്കാരെ ഉൾക്കൊള്ളുന്ന നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ യാത്ര. 16 റസ്റ്ററന്‍റുകൾ, 14 ബാറുകൾ, ഒരു കാസിനോ. ഒരു സ്‌പാ, കൂടാതെ ഗാർഡൻ വില്ലകൾ വരെ ഇതിലുണ്ട്. ഹോട്ട്-സ്റ്റോൺ മസാജുകളുള്ള സ്‌പാ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനായി ഡിസൈനർ ബോട്ടിക്കുകൾ, വിസ്‌കി ടേസ്റ്റിങ്ങിനായി ലോഞ്ചുകൾ എന്നിവയുമുണ്ട്.
ബിഗ് ന്യൂഡ് ബോട്ടിന് അതിന്‍റേതായ നിയമങ്ങളും അതിർവരമ്പുകളുണ്ട്. ഭക്ഷണശാലകൾ, ക്യാപ്റ്റന്‍റെ സ്വീകരണം, സാംസ്‌കാരിക പരിപാടികൾ, കപ്പൽ തുറമുഖത്ത് നങ്കൂരമിടുക തുടങ്ങിയ സമയങ്ങളിലെല്ലാം വസ്ത്രം നിർബന്ധമാണ്. നീന്തൽക്കുളങ്ങൾക്കും ഡാൻസ് ഫ്ളോറുകൾക്കും ചുറ്റും ഫോട്ടോ എടുക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. മോശം പെരുമാറ്റം ഗൗരവമായി കാണും. ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പെരുമാറ്റം കണ്ടാൽ അടുത്ത തുറമുഖത്ത് തന്നെ ഇറക്കിവിടും. പണം തിരിച്ചുനൽകില്ല.
നീന്തൽ വസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാതെ മണൽത്തീരങ്ങളിൽ കാലുകുത്താനും നീന്തൽക്കുളത്തിന് അരികിലിരുന്ന് കോക്ക്‌ടെയിലുകൾ കുടിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഈ യാത്രയുടെ ആകർഷണം. ഏറ്റവും ജനാധിപത്യപരമായ ഡ്രസ് കോഡായി ഈ യാത്രയെ കരുതാമെന്നും സംഘാടകർ പറയുന്നു.
2026-ൽ ഈ യാത്ര തുടങ്ങുന്നത് ഫെബ്രുവരി ഒമ്പതിനാണ്. 20-ന് അവസാനിക്കുകയും ചെയ്യും. ഇതിനിടയിൽ പ്രണയദിനം ആഘോഷിക്കാനുള്ള അവസരവുമുണ്ട്. തീം നൈറ്റുകളും വർക്ക്ഷോപ്പുകളും പാർട്ടികളുമായി ഈ യാത്ര സമ്പന്നമാകും.
Post A Comment: