കൊച്ചി: ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കൊച്ചി ഏനാനല്ലൂർ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.
യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന അനന്തുവുമായി ഭാര്യ വഴക്കിടുന്നത് പതിവായിരുന്നു.
അത്തരത്തിലുണ്ടായ ഒരു വാക്കുതര്‍ക്കത്തിനിടെയാണ് അനന്തു ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചത്. ആക്രമണത്തിന് ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളും ബന്ധുക്കളും ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ അനന്തുവിനെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‌തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
യുവ നേതാവിനെതിരെ പുതുമുഖ നടി
കൊച്ചി: പേര് വെളിപ്പെടുത്താനാവാത്ത യുവ നേതാവ് സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയച്ചെന്ന ആരോപണവുമായി യുവ നടി റിനി ആൻ ജോർജ്. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയം. ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തി.
നേതാവിന്‍റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണ്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. മൂന്നര വര്‍ഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താന്‍ തയ്യാറല്ല. പ്രമാദമായ പീഡനകേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം.
ഹൂ കെയേഴ്‌സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാര്‍മികതയുണ്ടെങ്കില്‍ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.
Post A Comment: