ഇടുക്കി: മൂന്ന് വർഷമായി വിദേശത്തുള്ള ഭാര്യ നാട്ടിലേക്ക് വരുന്നത് കാത്തിരിക്കെ കാർ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കാഞ്ചിയാർ സ്വരാജ് കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.45ന് ചപ്പാത്ത് ആറാം മൈലിലുണ്ടായ കാർ അപകടത്തിലാണ് സന്തോഷ് മരിച്ചത്.
സന്തോഷിന്‍റെ ഭാര്യ സിന്ധു മൂന്ന് വർഷമായി വിദേശത്ത് ജോലിയാണ്. അടുത്ത ദിവസം സിന്ധു നാട്ടിലേക്ക് മടങ്ങിയെത്താനിരിക്കുകയായിരുന്നു. ഇതിനിടൊയണ് സന്തോഷ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ആറാം മൈലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസിന്‍റെപിന്നില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് കരിങ്കല്‍ ഭിത്തിയിലിടിക്കുകയായിരുന്നു.
അപകടത്തിൽ സന്തോഷ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന സ്വരാജ് സ്വദേശികളായ സോമന്‍ (45), അനീഷ് (36), കോടാലിപ്പാറ സ്വദേശി രതീഷ്(40), കല്‍ത്തൊട്ടി സുധീഷ് (36)എന്നിവര്‍ക്ക് പരുക്കേൽക്കുകയും ചെയ്‌തു.
പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമീക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ ആശുപത്രയിിലെത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പ് സന്തോഷ് മരിച്ചിരുന്നു.
ഏലപ്പാറ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ കട്ടപ്പന - തിരുവനന്തപ്പരം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍റെ പിന്നിലിടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന്‍റെ സംരക്ഷണ ഭിത്തിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയിൽ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏതാനും ദിവസം മുമ്പാണ് കാര്‍ വാങ്ങിയത്. മൃതദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: