കൊച്ചി: ബിഗ് ബോസ് സീസൺ സെവൻ ആരംഭിച്ചതിനു പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ വൈറലായ രേണു സുധി തന്നെയാണ് ബിഗ് ബോസിലെ ഇത്തവണത്തെ പ്രധാന താരം. മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രേണു സുധി.
അതേസമയം ബിഗ് ബോസ് രേണു സുധിക്ക് എത്ര പ്രതിഫലം നൽകുമെന്നതാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. റിപ്പോർട്ടുകൾ പ്രകാരം രേണവും അനുമോളുമാണ് ഇത്തവണ ബിഗ് ബോസിൽ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. ഒരു ദിവസം 50,000 രൂപ വീതമാണ് ഇവരുടെ പ്രതിഫലമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ആൽബം ഷൂട്ടും മോഡലിങ്ങുമായി ശ്രദ്ധ നേടിയ രേണുവിന് നിരവധി ആരാകരുണ്ട്. ബിഗ് ബോസിലേക്കുള്ള ക്ഷണം ആദ്യം നിരസിച്ച രേണു പിന്നീട് ടീമുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മത്സരാർഥിയായി പങ്കെടുക്കാൻ തയാറായതെന്നാണ് വിവരം.
100 ദിവസം മാറി നിൽക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് രേണു ബിഗ് ബോസിനെ അറിയിച്ചിരുന്നു. ഇതെ തുടർന്നാണ് പ്രതിഫലം നിശ്ചയിച്ചതെന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: