തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരം അടക്കം വെള്ളക്കെട്ടിലായി. കോഴിക്കോട് കാവിലുംപാറ, മരുതോംഗര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്.
ആലുവ പുളിഞ്ചോട് ഭാഗങ്ങളില്‍ ഇരുപതോളം കടകളിലും പത്തോളം വീടുകളിലും വെള്ളം കയറി. ശക്തമായ മഴ തുടരുന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കും വെള്ളക്കെട്ട് വ്യാപിക്കാനാണ് സാധ്യത. ഈരാറ്റുപേട്ട വടക്കേക്കരയില്‍ പൊലീസ് ക്വാര്‍ട്ടേഴ്സിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
വസ്ത്രം ധരിക്കാതെ രണ്ടായിരത്തിലേറെ പേർ ആംഡംബര കപ്പലിൽ
ഫ്ളോറിഡ: പ്രണയത്തിന് വസ്ത്രങ്ങളുടെ മറ പോലുമില്ലെങ്കിലോ.. അങ്ങനെ ഒരു പ്രണയദിനാഘോഷം ഉണ്ട്. അങ്ങ് ഫ്ളോറിഡയിലെ മയാമിയിലാണ് അത്തരം ഒരു പ്രണയദിനാഘോഷം. എന്നാൽ ഈ ആഘോഷത്തിൽ പങ്കെടുക്കുക അത്ര നിസാരമല്ല. അരക്കോടിയുടെ അടുത്താണ് ചിലവ്.
പ്രണയ ദിനമായ ഫെബ്രുവരി 14 നോടനുബന്ധിച്ച് മയാമിയിൽ നിന്നും പുറപ്പെടുന്ന ഒരു ആഡംബര ക്രൂയിസ് കപ്പലിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ പ്രണയദിനാഘോഷം ഒരുക്കുന്നത്. 11ദിവസം മാത്രം നീളുന്ന യാത്രക്ക് പക്ഷേ 43 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.
യാത്രക്കാരെല്ലാം പരമാവധി വസ്ത്രം ഒഴിവാക്കണമെന്നതാണ് യാത്രയുടെ ഏറ്റവും വലിയ ആകർഷണം. ബിഗ് ന്യൂഡ് ബോട്ട് എന്നാണ് ഈ യാത്ര അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി പേർ എല്ലാ കൊല്ലവും ഈ യാത്രക്കായി മയാമിയിലെത്താറുണ്ടത്രേ. ഓരോരുത്തരുടേയും ആത്മവിശ്വാസം കൂട്ടാനും സാമൂഹിക ബോധമുണ്ടാക്കാനും ബോഡി പോസിറ്റിവിക്കും വേണ്ടിയാണ് ഈ യാത്രയെന്ന് സംഘാടകർ പറയുന്നു.
2300 യാത്രക്കാരെ ഉൾക്കൊള്ളുന്ന നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ യാത്ര. 16 റസ്റ്ററന്‍റുകൾ, 14 ബാറുകൾ, ഒരു കാസിനോ. ഒരു സ്‌പാ, കൂടാതെ ഗാർഡൻ വില്ലകൾ വരെ ഇതിലുണ്ട്. ഹോട്ട്-സ്റ്റോൺ മസാജുകളുള്ള സ്‌പാ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനായി ഡിസൈനർ ബോട്ടിക്കുകൾ, വിസ്‌കി ടേസ്റ്റിങ്ങിനായി ലോഞ്ചുകൾ എന്നിവയുമുണ്ട്.
ബിഗ് ന്യൂഡ് ബോട്ടിന് അതിന്‍റേതായ നിയമങ്ങളും അതിർവരമ്പുകളുണ്ട്. ഭക്ഷണശാലകൾ, ക്യാപ്റ്റന്‍റെ സ്വീകരണം, സാംസ്‌കാരിക പരിപാടികൾ, കപ്പൽ തുറമുഖത്ത് നങ്കൂരമിടുക തുടങ്ങിയ സമയങ്ങളിലെല്ലാം വസ്ത്രം നിർബന്ധമാണ്. നീന്തൽക്കുളങ്ങൾക്കും ഡാൻസ് ഫ്ളോറുകൾക്കും ചുറ്റും ഫോട്ടോ എടുക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ട്. മോശം പെരുമാറ്റം ഗൗരവമായി കാണും. ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പെരുമാറ്റം കണ്ടാൽ അടുത്ത തുറമുഖത്ത് തന്നെ ഇറക്കിവിടും. പണം തിരിച്ചുനൽകില്ല.
നീന്തൽ വസ്ത്രങ്ങളെക്കുറിച്ച് ആകുലപ്പെടാതെ മണൽത്തീരങ്ങളിൽ കാലുകുത്താനും നീന്തൽക്കുളത്തിന് അരികിലിരുന്ന് കോക്ക്‌ടെയിലുകൾ കുടിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഈ യാത്രയുടെ ആകർഷണം. ഏറ്റവും ജനാധിപത്യപരമായ ഡ്രസ് കോഡായി ഈ യാത്രയെ കരുതാമെന്നും സംഘാടകർ പറയുന്നു.
2026-ൽ ഈ യാത്ര തുടങ്ങുന്നത് ഫെബ്രുവരി ഒമ്പതിനാണ്. 20-ന് അവസാനിക്കുകയും ചെയ്യും. ഇതിനിടയിൽ പ്രണയദിനം ആഘോഷിക്കാനുള്ള അവസരവുമുണ്ട്. തീം നൈറ്റുകളും വർക്ക്ഷോപ്പുകളും പാർട്ടികളുമായി ഈ യാത്ര സമ്പന്നമാകും.
Post A Comment: