മുംബൈ: സ്മാർട്ട് ഫോൺ വിപണിയിൽ വീണ്ടും തരംഗമാകാൻ വിവോ. ഒട്ടേറെ സവിശേഷതകളുള്ള വിവോ വി 60 ആണ് ഇന്ത്യൻ വിപണിയിൽ ഇറക്കിയിരിക്കുന്നത്. നാല് വേരിയന്‍റുകളിലായിട്ടാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
8 ജിബി+128 ജിബി, 8 ജിബി+256 ജിബി, 12 ജിബി+256 ജിബി, 16 ജിബി+512 ജിബി എന്നിങ്ങനെയാണ് വേരിയന്‍റുകൾ. യഥാക്രമം 36999 രൂപ, 38999 രൂപ, 40999 രൂപ, 45999 രൂപ എന്നിങ്ങനെയാണ് ഈ വേരിയന്‍റുകളുടെ വില. ഓസ്പിഷ്യസ് ഗോള്‍ഡ്, മൂണ്‍ലൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ എന്നീ കളര്‍ ഓപ്ഷനുകളില്‍ വിവോ വി60 സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം.
വിവോ വി60-ന് 6.77 ഇഞ്ച് ഫുള്‍എച്ച്ഡി+ ക്വാഡ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ ലഭിക്കുന്നു. ഇത് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ടും 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും നല്‍കുന്നു. സ്‌ക്രീന്‍ സംരക്ഷണത്തിനായി ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് നല്‍കിയിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറാണ് ഹാന്‍ഡ്സെറ്റില്‍ ഉള്ളത്. സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് ഈ ഹാന്‍ഡ്സെറ്റ് വരുന്നത്.
ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15-ലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ലൈവ് കോള്‍ ട്രാന്‍സിലേഷന്‍, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുള്‍പ്പെടെ നിരവധി എഐ സവിശേഷതകളും ഈ സ്മാര്‍ട്ട്ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫോണ്‍ നിങ്ങള്‍ക്ക് 8 ജിബി, 12 ജിബി, 16 ജിബി റാം എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്.
ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. 50 എംപി + 8 എംപി + 50 എംപി എന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. കമ്പനി മുന്‍വശത്ത് 50 എംപി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. ഫോണില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ലഭിക്കുന്നു.
യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഈ ഡിവൈസില്‍ ഉണ്ട്. 90 വാട്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6500 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. ഐപി68 + ഐപി69 റേറ്റിംഗോടെയാണ് ഹാന്‍ഡ്സെറ്റ് വരുന്നത്.
നാല് ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വിവോ വി60 ഫോണിന് ലഭിക്കും. കമ്പനി ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്ന വി-സീരീസിലെ ആദ്യ ഉപകരണമാണിത്. ഓഗസ്റ്റ് 19 മുതല്‍ ആമസോണ്‍.ഇന്‍, ഫ്‌ളിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ വിവോ വി60 ഓണ്‍ലൈനായി ലഭ്യമാകും.
Join Our Whats App group
Post A Comment: