പാലക്കാട്: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരന് 60 വർഷം കഠിന തടവും പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് കോടതി. എടത്തനാട്ടുകര വടമ്മണ്ണപുറം സ്വദേശി മുഹമ്മദ് അജാസിനെയാണ് പാലക്കാട് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ ലൈംഗികമായി ചൂഷണം ചെയ്‌തത്.
60 വർഷത്തെ കഠിന തടവിനൊപ്പം 20,000 രൂപ പിഴയും മുഹമ്മദ് അജാസിന് ചുമത്തിയിട്ടുണ്ട്. പിഴ തുക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും ജഡ്ജ് ദിനേശ് എം. പിള്ള നിര്‍ദ്ദേശിച്ചു. 2021 ല്‍ പെണ്‍കുട്ടി മണ്ണാർക്കാട് പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. 24 രേഖകള്‍ ഹാജരാക്കിയ കേസില്‍ 15 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: