ഇടുക്കി: സ്വർണം പണയപ്പെടുത്താൻ എത്തിയവർക്ക് വ്യാജ ബില്ല് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഫിനാൻസ് സ്ഥാപനത്തിലെ മാനേജർ അറസ്റ്റിൽ. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഇടപറമ്പില്‍ ഇ.ആര്‍. രാജേഷ് (36) ആണ് അറസ്റ്റിലായത്.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ അണക്കര ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. 2009 മുതൽ ഇയാൾ ഇവിടുത്തെ മാനേജരായി ജോലി ചെയ്‌തു വരികയായിരുന്നു. ബ്രാഞ്ചിൽ പുതിയ മാനേജർ ചുമതലയേറ്റപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്.
പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. തട്ടിപ്പ് പുറത്തുവന്നതോടെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ബാങ്കില്‍ പണയം വെക്കാന്‍ എത്തിയ നിരവധി പേരുടെ പക്കല്‍നിന്ന് പണവും സ്വര്‍ണ ഉരുപ്പടികളും കൈപ്പറ്റി വ്യാജ രസീതും ഇയാള്‍ നല്‍കിയിരുന്നു.
ഉരുപ്പടികള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതായും വില്‍പന നടത്തിയതായും പൊലീസ് കണ്ടെത്തി. പുറ്റടിയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ഡിയല്‍ ഗ്രാമീണ്‍ ധനകാര്യ സ്ഥാപനത്തില്‍നിന്ന് ഏഴ് പവന്‍ സ്വര്‍ണം കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനുശേഷമേ തട്ടിപ്പിന്‍റെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കൂ.
വണ്ടന്‍മേട് എസ്.എച്ച്.ഒ ഷൈന്‍കുമാര്‍, എസ്.ഐമാരായ ബിനോയി എബ്രഹാം, പ്രകാശ്, എസ്.സി.പി.ഒമാരായ ജയന്‍, ജയ്മോന്‍, കൃഷ്ണ കുമാര്‍, അഭിലാഷ്, സി.പി.ഒമാരായ രാജേഷ് മോന്‍, ബിനുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Join Our Whats App group
Post A Comment: