പാലക്കാട്: ഐഎച്ച്ആർഡി കോളജ് വിദ്യാർഥി ഓണാഘോഷത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് അഗളി ഐഎച്ച്ആര്‍ഡി കോളെജിലെ ജീവ (22) ആണ് മരിച്ചത്. കോളെജില്‍ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: