ലക്‌നൗ: മദ്യലഹരിയിൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച മകനെ വെട്ടിക്കൊന്ന് അമ്മ. ഉത്തർപ്രദേശിലെ ശ്യാമില ഗ്രാമത്തിലാണ് സംഭവം നടന്നത്. 32 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മയായ 56 കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ലഹരിക്ക് അടിമയായ മകൻ പലതവണ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസവും സമാന രീതിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ അരിവാൾ കൊണ്ട് മകനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
മകനെ അജ്ഞാതൻ കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാർഥ വിവരം തുറന്നു പറഞ്ഞത്.
ഇവരുടെ ഭർത്താവും മകന്‍റെ കൊലപാതകത്തിൽ പൊലീസിന് പരാതി നൽകിയിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്താനുപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രങ്ങളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: