www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി പാമ്പനാറ്റിൽ മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട കാർ 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കുമളി- കുട്ടിക്കാനം റൂട്ടിൽ പാമ്പനാർ ടൗണിനു സമീപം വെള്ളിയാഴ്ച്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. 

കുമളി സ്വദേശികളായ അജയ് മാത്യു (33), ഭാര്യ സജിന (32), മകൻ ആരോൺ (എട്ട്) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. അജയ് മാത്യുവിന് നിസാര പരുക്കേറ്റു. സജിനയും ആരോണും പരുക്കേൽക്കാതെ രക്ഷപെട്ടു.

കുമളിയിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രയിലാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. റോഡിൽ നിന്നും തെന്നിമാറിയ കാർ താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.

കാർ വള്ളിപ്പടർപ്പിൽ കുരുങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും പീരുമേട് ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മദ്യലഹരിയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ അടിച്ചു കൊന്നു 

ലക്നൗ: മദ്യലഹരിയിൽ പിതാവ് രണ്ട് വയസുകാരിയായ മകളെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച്ച രാത്രിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. 

മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും ഒരു  മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് പെൺമക്കളുണ്ട്.

വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്) എന്നിവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുണവത് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 

Share it:

Idukki

Post A Comment: