www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; നിരവധി പേർക്ക് പരുക്ക്

Share it:



ജമ്മു: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. 19 പേർക്ക് പരുക്ക്. ജമ്മു കാശ്മീരിലെ ദോഡയിലാണ് വൻ അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക്  വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.  

ദോഡ ജില്ലയിലെ അസർ മേഖലയിൽ  ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ച്ചയിലേക്കാണ് ബസ്  പതിച്ചത്. വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസിന്‍റെ  നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാരും പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 19 പേരെ പരുക്കുകളുമായി പുറത്തെടുത്തു. അപകടത്തിൽപെട്ട ബസിന് മതിയായ രേഖകളിലില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.  

പരുക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സർക്കാർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തിൽ  രാഷ്ട്രപതി ദ്രൌപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം അറിയിച്ചു.  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും കേന്ദ്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ചാറ്റ് ലോക്ക് സംവിധാനവുമായി വാട്‌സാപ് 

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. രഹസ്യ ചാറ്റുകൾ ലോക് ചെയ്യാനുള്ള സംവിധാനമാണ് പുതുതായി വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൻഡ്രോയിഡിലെ വാട്‌സാപ്പിന്‍റെ ബീറ്റാ പതിപ്പിലാണ് ഈ സംവിധാനം. 

ലിസ്റ്റ് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകള്‍ തുറക്കാന്‍ ചാറ്റ് ലിസ്റ്റില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. എന്നാല്‍ രഹസ്യ കോഡ് നല്‍കി കഴിഞ്ഞാല്‍ അവ ഹൈഡ് ചെയ്യപ്പെടും. 

ഇത് സെറ്റ് ചെയ്യാനായി മെനുവില്‍ ചാറ്റ് ലോക്ക് സെറ്റിങ്‌സ് ഓപ്പണ്‍ ആക്കുക, ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്ത ശേഷം രഹസ്യകോഡ് നൽകുക. ഓര്‍ത്തിരിക്കാനാകുന്ന രഹസ്യ കോഡ് വേണം നൽകാന്‍. സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ചാറ്റ് കണ്ടെത്താനാകുമെന്ന പ്രത്യേകതയുണ്ട്. അതേസമയം വാട്ട്‌സാപ്പ് ചാനലുകള്‍ക്ക് ഉപയോക്തൃനാമം നൽകാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 

യതി അനുസരിച്ച് മെസെജ് സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ നേരത്തെ വാട്‌സാപ് അവതരിപ്പിച്ചിരുന്നു. വീഡിയോകളും വോയ്സ് നോട്ടുകളും പോലുള്ളവയും പെട്ടെന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും. 

വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്  പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ കലണ്ടര്‍ കാണാനാകും. ഒരു നിര്‍ദ്ദിഷ്ട തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടുകൂടിയ കലണ്ടറാണിത്. അതില്‍ നിന്ന് തീയതി തെരഞ്ഞെടുത്താല് മെസെജുകള്‍ പെട്ടെന്ന് കണ്ടെത്താനാകും.


Share it:

Mostreaded

National

Post A Comment: