www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1450) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വണ്ടിപ്പെരിയാർ കള്ളനോട്ട് കേസ്; മുഖ്യ പ്രതി കസ്റ്റഡിയിൽ

Share it:


ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ അന്തർ സംസ്ഥാന കള്ളനോട്ട് സംഘം പിടിയിലായ സംഭവത്തിൽ മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കള്ളനോട്ട് നിര്‍മിച്ച പ്രസ് ഉടമ ചെന്നൈ വടപളനി സ്വദേശി കാര്‍ത്തികേയന്‍ രാമദാസി (41) നെയാണ് വണ്ടിപെരിയാര്‍ പൊലീസ് തമിഴ്‌നാട് പൊലീസില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.  

നോട്ടിരട്ടിപ്പെന്ന പേരിൽ കള്ളനോട്ട് വിതരണം ചെയ്‌ത സംഘമാണ് വണ്ടിപ്പെരിയാറ്റിൽ നിന്നും അഞ്ച് മാസം മുമ്പ് പിടിയിലായത്. അണക്കര പാമ്പുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ സിജു ഫിലിപ്പ്, ഡൈമുക്ക് സ്വദേശി സബിന്‍ ജേക്കബ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍  പൊലീസ് അറസ്റ്റ് ചെയ്തത്. 

വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചശേഷം സബിന്‍ 3,000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നു. പമ്പ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സബിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 44 കള്ളനോട്ടുകള്‍ കണ്ടെത്തി.

ചെന്നൈയില്‍നിന്ന് 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്ന് സബിന്‍ മൊഴി നല്‍കി. രാജേഷ് മുഖേനയാണ് സബിന്‍ തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തികേയന്‍ രാമദാസിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കള്ളനോട്ട് ഇടപാട് നടത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതിനാല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മയ്ക്ക് 40 വർഷം തടവ് 

തിരുവനന്തപുരം: ഏഴ് വയസുള്ള മകനെ പീഡിപ്പിക്കാൻ കാമുകനു കൂട്ടു നിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടു നിന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. 

കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്.  കേസില്‍ അമ്മയെയും കാമുകന്‍ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതി ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. രക്ഷകര്‍ത്താവും സംരക്ഷകയുമായ അമ്മ കാരണം കുട്ടിയുടെ ബാല്യമാണ് തകര്‍ന്നതെന്ന് പോക്‌സോ കോടതി നിരീക്ഷിച്ചു. 

സന്തോഷമായി കഴിയേണ്ട കുട്ടിയുടെ ജീവിതം പ്രതിയുടെ പ്രവൃത്തി മൂലം നശിച്ചു. മാതൃത്വത്തിന് അപമാനമായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു.


Share it:

Idukki

Post A Comment: