എല്ലാവരും ഭീതിയോടെ കാണുന്ന രോഗമാണ് ക്യാൻസർ. ജീവിത ശൈലികളും ഭക്ഷണ ക്രമവും മാറിയതോടെ നിരവധി പേരിൽ ക്യാൻസർ രോഗം വ്യാപിക്കുന്നുണ്ട്. ആഹാരത്തിൽ ചില പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ക്യാൻസർ സാധ്യത കുറക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
കോളിഫ്ളവർ
വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കോളിഫ്ലവര്‍ കഴിക്കുന്നത് സ്താനാര്‍ബുദ്ദം അടക്കമുള്ള ചില ക്യാന്‍സറുകളുടെ സാധ്യതയെ കുറച്ചേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആഹാരത്തിൽ കോളിഫ്ളവർ ഉൾപ്പെടുത്തുന്നത് രോഗ സാധ്യത കുറച്ചേക്കും.
ബ്രൊക്കോളി
ഇവയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകൾക്ക് അർബുദ സാധ്യതയെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫോറാഫെയ്ൻ ആണ് ഇതിന് സഹായിക്കുന്നത്.
ക്യാബേജ്
കാബേജിലെ സൾഫോറാഫെയ്ൻ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പച്ച നിറത്തിലുള്ള കാബേജും പര്‍പ്പിള്‍ കാബേജും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
തക്കാളി
ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. അതിനാല്‍ പതിവായി തക്കാളി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം.
ക്യാരറ്റ്
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വിവിധ പഠനങ്ങളിലും ക്യാരറ്റിന്‍റെ ക്യാൻസർ പ്രതിരോധനം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്‍റെയോ ന്യൂട്രീഷനിസ്റ്റിന്‍റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
#cancer
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: