www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കേരളത്തിലെ ജയിലുകളിൽ വധ ശിക്ഷ കാത്ത് കിടക്കുന്നത് 21 പേർ

Share it:



കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതക കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചത് ഇന്നലെയാണ്. ഇതോടെ സംസ്ഥാനത്ത് വീണ്ടും വധ ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിച്ചിരിക്കുകയാണ്. 

കൊടുംക്രൂര കൃത്യങ്ങൾ നടത്തുന്നവർക്കാണ് പരമാവധി ശിക്ഷയായ വധ ശിക്ഷ വിധിക്കുന്നത്. മേൽക്കോടതികളും ശിക്ഷ ശരിവയ്ക്കുകയും ദയാഹർജി രാഷ്ട്രപതി തള്ളുകയും ചെയ്യുന്നതോടെ മാത്രമേ വധ ശിക്ഷ നടപ്പാകുകയുള്ളു.  

കേരളത്തിലെ ജയിലുകളിൽ വധ ശിക്ഷ കാത്ത് കിടക്കുന്നത് 21 പേരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പൂജപ്പുരയിൽ-ഒൻപത്, വിയ്യൂരിൽ-അഞ്ച്, കണ്ണൂരിൽ-നാല്, വിയ്യൂർ അതിസുരക്ഷാ ജയിലിൽ-മൂന്ന് എന്നിങ്ങനെയാണ് വധ ശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം. 

മിക്കവരും ശിക്ഷായിളവിനായി മേൽക്കോടതികളിൽ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ ലഭിച്ച പൊലീസുകാരായ ജിതകുമാറും ശ്രീകുമാറും ഇക്കൂട്ടത്തിലുണ്ട്.

പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം, അസം സ്വദേശി പ്രദീബ് ബോറ, ഒരുമനയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ,  മാവേലിക്കര സ്മിത വധക്കേസ് പ്രതി വിശ്വരാജൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, കോളിയൂർ കൊലക്കേസ് പ്രതി അനിൽകുമാർ, വണ്ടിപ്പെരിയാറിൽ യുവതിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രൻ,

മണ്ണാർകാട്ട് 2015ൽ ലാലപ്പൻ, പ്രസന്നകുമാരി, പ്രവീൺലാൽ എന്നിവരെ വധിച്ച കേസിലെ പ്രതി ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ, മകളുടെ കൂട്ടുകാരിയായ ഒമ്പത് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസർ, സ്ത്രീയെ പീഡിപ്പിച്ചുകൊന്ന അബ്ദുൽ ഗഫൂർ, കുണ്ടറ ആലീസ് വധക്കേസ് പ്രതി ഗിരീഷ് കുമാർ, 

സോജു, ജെറ്റ് സന്തോഷ് വധക്കേസ് പ്രതി അനിൽകുമാർ, എറണാകുളത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി മൂന്നുപേരെ കൊന്ന കേസിലെ പ്രതിയും തിരുച്ചിറപ്പള്ളി സ്വദേശിയുമായ എഡിസൻ, മാവേലിക്കരയിൽ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുധീഷ് എന്നിവരാണ് മരണശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ചാറ്റ് ലോക്ക് സംവിധാനവുമായി വാട്‌സാപ് 

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. രഹസ്യ ചാറ്റുകൾ ലോക് ചെയ്യാനുള്ള സംവിധാനമാണ് പുതുതായി വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൻഡ്രോയിഡിലെ വാട്‌സാപ്പിന്‍റെ ബീറ്റാ പതിപ്പിലാണ് ഈ സംവിധാനം. 

ലിസ്റ്റ് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകള്‍ തുറക്കാന്‍ ചാറ്റ് ലിസ്റ്റില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. എന്നാല്‍ രഹസ്യ കോഡ് നല്‍കി കഴിഞ്ഞാല്‍ അവ ഹൈഡ് ചെയ്യപ്പെടും. 

ഇത് സെറ്റ് ചെയ്യാനായി മെനുവില്‍ ചാറ്റ് ലോക്ക് സെറ്റിങ്‌സ് ഓപ്പണ്‍ ആക്കുക, ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്ത ശേഷം രഹസ്യകോഡ് നൽകുക. ഓര്‍ത്തിരിക്കാനാകുന്ന രഹസ്യ കോഡ് വേണം നൽകാന്‍. സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ചാറ്റ് കണ്ടെത്താനാകുമെന്ന പ്രത്യേകതയുണ്ട്. അതേസമയം വാട്ട്‌സാപ്പ് ചാനലുകള്‍ക്ക് ഉപയോക്തൃനാമം നൽകാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 

യതി അനുസരിച്ച് മെസെജ് സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ നേരത്തെ വാട്‌സാപ് അവതരിപ്പിച്ചിരുന്നു. വീഡിയോകളും വോയ്സ് നോട്ടുകളും പോലുള്ളവയും പെട്ടെന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും. 

വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്  പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ കലണ്ടര്‍ കാണാനാകും. ഒരു നിര്‍ദ്ദിഷ്ട തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടുകൂടിയ കലണ്ടറാണിത്. അതില്‍ നിന്ന് തീയതി തെരഞ്ഞെടുത്താല് മെസെജുകള്‍ പെട്ടെന്ന് കണ്ടെത്താനാകും.


Share it:

Kerala

Mostreaded

Post A Comment: