www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയെ ഭീതിയിലാക്കി മുഖം മൂടി കള്ളൻ; ഒറ്റരാത്രി രണ്ടിടത്ത് കവർച്ച

Share it:



ഇടുക്കി: കട്ടപ്പന നഗരത്തിൽ ഭീതി പരത്തി മുഖം മൂടി മോഷ്‌ടാവ്. നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി അരലക്ഷത്തിലേറെ രൂപയാണ് മുഖം മൂടി മോഷ്‌ടാവ് കവർന്നത്. ബുധനാഴ്ച്ച രാത്രിയിലാണ് മൈത്രി നഗറിലും പാറക്കടവ് ബൈപ്പാസ് റോഡിലുമായി മോഷണം നടന്നത്. മുഖം മൂടി ധരിച്ചുള്ള മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ സിസി ടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ മോഷ്ടാവിനെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.  

മൈത്രിനഗറിൽ താമസിക്കുന്ന അരുവിക്കാട്ട് ജോസഫ് മാത്യുവിന്‍റെ വീട്ടിൽ നിന്നും 30,000 രൂപയും മൊബൈൽ ഫോണും കവർച്ച പോയി. തോട്ടി ഉപയോഗിച്ച് തുറന്ന് കിടന്ന ജനൽ വഴിയാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് പിറ്റേന്ന് പകലാണ് മനസിലാക്കുന്നത്. 

പാറക്കടവ് ബൈപാസ് റോഡിലുള്ള കൊറിയർ സർവീസിലും അന്നേ ദിവസം രാത്രി മോഷണം നടന്നു. 32000ത്തോളം രൂപയാണ് കവർച്ച പോയത്. സമീപത്ത് സൂക്ഷിച്ചിരുന്ന സ്ഥാപനത്തിന്‍റെ താക്കോൽ കൈക്കലാക്കിയ മോഷ്‌ടാവ് ഉള്ളിൽ കടന്ന് പണവുമായി കടന്നു കളയുകയായിരുന്നു. 

അടുത്തിടെ കാഞ്ചിയാർ മേഖലയിൽ നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. നഗര പ്രദേശത്ത് മോഷണം വ്യാപിച്ചതോടെ പ്രദേശവാസികളും ഭീതിയിലാണ്. അടുത്തിടെ പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായിട്ടാണ് പൊലീസിൽ നിന്നും പുറത്തു വരുന്ന വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

മദ്യലഹരിയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ അടിച്ചു കൊന്നു 

ലക്നൗ: മദ്യലഹരിയിൽ പിതാവ് രണ്ട് വയസുകാരിയായ മകളെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഹയാത്ത് നഗർ മേഖലയിൽ വ്യാഴാഴ്ച്ച രാത്രിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. 

മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെയും രണ്ട് പെൺമക്കളെയും അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും ഒരു  മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം മുമ്പാണ് പ്രതി മുന്ന (27) ഷൈസ്ത ബീഗവുമായി വിവാഹിതനായതെന്ന് പൊലീസ് സൂപ്രണ്ട് കുൽദീപ് സിംഗ് ഗുണവത് പറഞ്ഞു. ആദ്യ വിവാഹത്തിൽ യുവതിക്ക് രണ്ട് പെൺമക്കളുണ്ട്.

വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മുന്ന ഭാര്യ ഷൈസ്ത ബീഗം, മക്കളായ മന്നത്ത് (2), മന്താഷ (മൂന്നര വയസ്) എന്നിവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. മന്നത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ മന്താഷയ്ക്കും ബീഗത്തിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും ചികിത്സയ്ക്കായി മൊറാദാബാദിലേക്ക് അയച്ചിട്ടുണ്ടെന്നും ഗുണവത് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: