www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1450) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കട്ടപ്പനയെ ഭീതിയിലാക്കിയ കള്ളൻ പിടിയിൽ

Share it:



കട്ടപ്പന: നഗരത്തെ ഭീതിയിലാക്കിയ മോഷണക്കേസിലെ പ്രതി പൊലീസ് പിടിയിൽ. മൈത്രി നഗറിൽ വീടിന്‍റെ ജനലിനുള്ളിലൂടെ 30,000 രൂപയും മൊബൈൽ ഫോണും മോഷ്‌ടിച്ച കേസിലെ പ്രതി അമ്പലപ്പാറ വാഴപ്പള്ളിൽ ശ്രീജിത്ത് ശ്രീനിവാസൻ ( 25 ) ആണ്  അറസ്റ്റിലായത്. മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഈ മൊബൈൽ ഫോൺ ഇയാൾ കട്ടപ്പനയിലെ ഒരു കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിറ്റു കിട്ടിയ പണവും മോഷ്ടിച്ച പണവും ഉപയോഗിച്ച് പ്രതി  സെക്കൻഡ് ഹാൻഡ് ബൈക്കും വാങ്ങി. 

കഴിഞ്ഞ എട്ടാം തിയതി രാത്രിയിലാണ് അരീക്കാട്ട് ജോസഫ് മാത്യുവിന്‍റെ വീടിന്‍റെ ജനൽ വഴി ജോസഫിന്‍റെ മകൻ ആൽബർട്ട് മുറിക്കുള്ളിൽ വച്ചിരുന്ന പണമടങ്ങിയ പഴ്സും, ഭാര്യയുടെ മൊബൈൽ ഫോണും മോഷണം പോയത്. അന്ന് രാത്രിയിൽ സമീപത്തുള്ള വീടുകളുടെ കുളിമുറികളിൽ ആരോ ഒളിഞ്ഞു നോക്കിയതായും പരാതി ഉയർന്നിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

മുണ്ടക്കയത്ത് 27 കാരനെ അയൽവാസി കുത്തിക്കൊന്നു 

മുണ്ടക്കയം: കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫാണ് (27) മരിച്ചത്. ഇയാളുടെ അയൽവാസി ബിജോയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

എന്തിനാണ് കൊലനടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. രാവിലെ എട്ടിനായിരുന്നു സംഭവം. ജോയല്‍ കാപ്പി തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ ബിജോയി കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു അയല്‍വാസിയാണ് ജോയലിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജോയിയെ കസ്റ്റഡിയിലിടെത്തു. നിരന്തരമായി ആളുകളെ ഉപദ്രവിക്കുന്നയാളാണ് ബിജോയിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 


Share it:

Idukki

Mostreaded

Post A Comment: