www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാഹിയിൽ നിന്നും വിദേശ മദ്യം കടത്തി വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

Share it:



കട്ടപ്പന: രണ്ട് തവണ അറസ്റ്റിലായിട്ടും ജാമ്യത്തിലിറങ്ങി വീണ്ടും വ്യാജ മദ്യ വിൽപ്പന നടത്തിയ കുപ്രസിദ്ധ കുറ്റവാളിയും സഹായിയും അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാര്‍ തൊപ്പിപ്പാള തേക്കിലക്കാട്ടില്‍ രാജേഷ് മേനോന്‍ (42), ഇടുക്കി കോളനി പുത്തന്‍വീട്ടില്‍ നന്ദു (26) എന്നിവരാണ് അറസ്റ്റിലായത്.  

മാഹിയിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങി കാറിൽ ഹൈറേഞ്ചിലെ വിവിധ മേഖലകളിലെത്തിച്ച് വിൽപ്പന നടത്തി വരവെയാണ് അറസ്റ്റ്. പ്രതികളില്‍ നിന്നും കടത്തിക്കൊണ്ട് വന്ന 60 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും കടത്താന്‍ ഉപയോഗിച്ച ഓള്‍ട്ടോ കാറും പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ രാജേഷിനെ കഴിഞ്ഞ ജൂണില്‍ മാഹിയില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 35 ലിറ്ററോളം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കടത്താന്‍ ഉപയോഗിച്ച നാനോ കാറും സഹിതം കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു.  ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഓഗസ്റ്റില്‍ 120 ഗ്രാം ഉണക്ക കഞ്ചാവുമായി എക്‌സൈസിന്‍റെ പിടിയിലായി. 

ഇതിനു ശേഷമാണ് വീണ്ടും മദ്യം കടത്താന്‍ തുടങ്ങിയത്. മദ്യം കടത്തലിലൂടെ ലഭിക്കുന്ന അമിത ലാഭമാണ് പ്രതിയെ ഇതിലേക്ക് വീണ്ടും നയിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 

കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോന്‍, തങ്കമണി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ചാര്‍ലി തോമസ്, എ.എസ്.ഐമാരായ കെ.ബി. സ്മിത, എല്‍ദോസ്, ഡി.വി.ആര്‍. സി.പി.ഒ അന്‍സാര്‍, ഇടുക്കി ജില്ലാ ഡാന്‍ സാഫ് ടീം അംഗങ്ങളായ എസ്.സി.പി.ഒമാരായ സിയാദ്, സതീഷ്, മഹേഷ് ഈഡന്‍, സി.പി.ഒമാരായ നദീര്‍ മുഹമ്മദ്, അനുപ്,  ടോം സ്‌കറിയ, കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘ അംഗങ്ങളായ  എസ്.ഒ സജിമോന്‍ ജോസഫ്, എസ്.സി.പി.ഒ സിനോജ് സി.പി.ഒമാരായ ശ്രീകുമാര്‍ ശശിധരന്‍, വി.കെ. അനീഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

കുട്ടിക്കാനത്ത് വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു

ഇടുക്കി: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ട്രാവലറിൽ ഇടിച്ച് ഒരു തീർഥാടകൻ മരിച്ചു. കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിന് സമീപം ഇന്ന് രാവിലെ 10 ഓടെയാണ് അപകടം ഉണ്ടായത്. കുമളിയിൽ നിന്നും ആലപ്പുഴയിലേക്ക് വരികയായിരുന്ന വിനോദ സഞ്ചാരികളുടെ ട്രാവലറും അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. 

ചെന്നൈ താമ്പരം സ്വദേശി വെങ്കിടേഷ് (53) ആണ് മരിച്ചത്. കാര്‍ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. മരിച്ച വെങ്കിടേഷിന്‍റെ മക്കളായ കിഷോര്‍ (12), ഭര്‍ത്തിഷ് (14), കാര്‍ ഡ്രൈവര്‍ ശങ്കര്‍ (23) എന്നിവരെ പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വെങ്കിടേഷിന്‍റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടം അറിഞ്ഞെത്തിയ നാട്ടുകാരും, പൊലീസും, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Share it:

Idukki

Post A Comment: