www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊലീസ് ലാത്തി ചാർജ്; സംസ്ഥാനത്ത് നാളെ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തു.  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍. ബിന്ദുവിന്‍റെ വീട്ടിലേക്ക് കെഎസ്‌‌യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്.

കേരളവർമ കോളെജിലെ ജനാധിപത്യ ഇലക്ഷൻ  അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.

മാര്‍ച്ചിൽ പങ്കെടുത്തവ‍ക്കെതിരെ പൊലീസ് നരഹത്യ നടത്തിയിരിക്കുകയാണ്. വനിതാ സംസ്ഥാന ഭാരവാഹികൾ അടക്കം ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

നേപ്പാളിൽ വീണ്ടും ഭൂചലനം 

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം. ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. നാലുദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 150ലധികം പേരാണ് മരിച്ചത്. 

പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട് അടക്കമുള്ള പ്രദേശങ്ങളെയാണ് അന്ന് ഭൂചലനം പിടിച്ചുകുലുക്കിയത്. 8000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂചലനത്തിന്‍റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശങ്ക കൂട്ടി നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. 

കഴിഞ്ഞ ദിവസം നടന്ന ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി അവശ്യവസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ കൂടി നേപ്പാളിലേക്ക് ഇന്ത്യ അയച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നി അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്നുണ്ട്. 


Share it:

Kerala

Post A Comment: