www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മ്ലാമലയിൽ നിന്നും കാണാതായ യുവാവ് പെരിയാർ നദീ തിരത്ത് മരിച്ച നിലയിൽ

Share it:



ഇടുക്കി: വണ്ടിപ്പെരിയാർ മ്ലാമലയിൽ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം പെരിയാർ നദിയിൽ കണ്ടെത്തി.  പൂണ്ടിക്കുളം കുളത്തിങ്കൽ എബിൻ നോബിൾ  ദാസാണ് (17) മരിച്ചത്.  

നാല് ദിവസം മുമ്പാണ് യുവാവിനെ വീട്ടിൽ നിന്നും കാണാതായത്. യുവാവ് പെരിയാറിന്‍റെ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് യുവാവിനെ കാണാതായതിന്‍റെ അടുത്ത ദിവസം  ഫയർഫോഴ്സും പൊലീസും പെരിയാർ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

യുവാവ് ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പെരിയാർ നദിക്കരയിലാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. സംസ്കാരം പിന്നീട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ദളിത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം മൂന്നായി മുറിച്ചു 

ലക്നൗ: ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തി മുൃതദേഹം മൂന്നായി മുറിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്. രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ 40കാരിയായ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. 

ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. 

രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 


Share it:

Idukki

Post A Comment: