www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സമ്മേളനം തല്ലി തീർത്തു; ഐഎൻടിയുസി പ്രവർത്തകരും നാട്ടുകാരും കൂട്ടത്തല്ല്

Share it:



ഇടുക്കി: തുടക്കം മുതലേ പേരുദോഷം മാത്രം കേൾപ്പിച്ച ഐഎൻടിയുസി ഇടുക്കി ജില്ലാ സമ്മേളനത്തിന്‍റെ കലാശക്കൊട്ട് തെരുവു യുദ്ധത്തിൽ കലാശിച്ചു. മദ്യലഹരിയിൽ നാട്ടുകാരുമായി തല്ലുണ്ടാക്കിയാണ് ഐഎൻടിയുസി പ്രവർത്തകർ ജില്ലാ സമ്മേളനം സമാപിപ്പിച്ചത്. 

ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ് ഫൈനൽ മത്സരം നടന്ന ഞായറാഴ്ച്ച വൈകിട്ട് കാൽവരിമൗണ്ടിലാണ് ഐഎൻടിയുസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരും നാട്ടുകാരും മദ്യലഹരിയിൽ ഏറ്റുമുട്ടിയത്.  

സമ്മേളനം കൂടി ബസിൽ തിരികെ പോകുമ്പോഴായിരുന്നു സംഭവം. കാൽവരിമൗണ്ടിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തകർ തർക്കത്തിലായി. ഇതിനിടെ ക്രിക്കറ്റ് മത്സരം കണ്ടു കൊണ്ടിരുന്ന ചില നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഐഎൻടിയുസി പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഇതോടെ കൊമ്പു കോർത്തു. തർക്കം തല്ലിലേക്ക് നീങ്ങിയതോടെ നേതാക്കൻമാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. 

നാട്ടുകാരും ബസിലുണ്ടായിരുന്ന പ്രവർത്തകരും തമ്മിൽ നേർക്കു നേർ അസഭ്യ വർഷവും തല്ലും നടന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുകൂട്ടരും മദ്യലഹരിയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിനം പ്രവർത്തക പങ്കാളിത്തമില്ലാതിരുന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ജില്ലാ നേതൃത്വം സമ്മേളന നടത്തിപ്പിൽ പരാജയമാണെന്ന വിലയിരുത്തലും ഉണ്ടായി. ഇതിനിടെ പങ്കാളിത്തം കുറഞ്ഞത് വാർത്തയാക്കിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകരെ ചില ഡൂക്കിലി നേതാക്കൾ ഫോണിൽ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തു.

വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ ഉയർന്നതോടെ സമ്മേളന നടത്തിപ്പിൽ കോൺഗ്രസിനും എതിർപ്പുണ്ടായി. പല നേതാക്കളും സമ്മേളനവുമായി സഹകരിക്കാതെ മാറി നിന്നതും ഐഎൻടിയുസി ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. നിലവിലെ നേതൃത്വത്തിനെതിരെ സംഘടനക്കുള്ളിൽ തന്നെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p


Share it:

Idukki

Mostreaded

Post A Comment: