www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദേശാഭിമാനിക്കെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്‌ത് മറിയക്കുട്ടി

Share it:



ഇടുക്കി: പെൻഷൻ മുടങ്ങിയതിന് പ്രതിഷേധിച്ച തനിക്കെതിരെ വ്യാജ വാർത്ത നൽകിയ ദേശാഭിമാനി പത്രത്തിനെതിരെ കേസ് ഭയൽ ചെയ്‌ത് മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്.

നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്നാണ് കേസിൽ ആവശ്യപ്പെടുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിര്‍കക്ഷികള്‍. 10 പേരെയാണ് കേസിൽ എതിർകക്ഷി ചേർത്തിരിക്കുന്നത്. നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മറിയകുട്ടി വ്യക്തമാക്കി. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയാണ് മറിയക്കുട്ടിയും അന്നയും ശ്രദ്ധ നേടുന്നത്.

മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്തെത്തിയിരുന്നു. മകള്‍ വിദേശത്തെന്ന വാര്‍ത്തയിലും പത്രം ഖേദം പ്രകടിപ്പിച്ചു. 

മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇവര്‍ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നാണ് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷക്കിറങ്ങിയത്.

പ്രതിഷേധത്തിനൊടുവില്‍  മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് വീട്ടില്‍ നേരിട്ടെത്തി കൈമാറിയിരുന്നു. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ നല്‍കിയത്. നാല് മാസത്തെ പെന്‍ഷന്‍ വേഗത്തില്‍ നല്‍കിയില്ലെങ്കില്‍ വീണ്ടും തെരുവില്‍ ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

നടൻ സൂര്യക്ക് ഷൂട്ടിങ്ങിനിടെ പരുക്ക്

ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ ഷൂട്ടിങ്ങിനിടെ നടൻ സൂര്യയ്ക്ക് പരുക്ക്. ചെന്നൈയിലെ സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 

സുരത്ത ശിവയാണ് കങ്കുവ സംവിധാനം ചെയ്യുന്നത്. കങ്കുവ ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തിന്‍റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 

38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിൽ 000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 350 കോടി രൂപയാണ്.


Share it:

Kerala

Mostreaded

Post A Comment: