തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ ആനയുടെ കുത്തേറ്റ് മരിച്ചു. കൊമ്പന്‍ ചന്ദ്രശേഖരന്‍റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു.
ഇന്ന് ഒന്നാം പാപ്പാന്‍ അവധിയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: