www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടേക്ക് ഓഫീന് തൊട്ടുമുമ്പ് പ്രസവ വേദന; വിമാനത്തിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

Share it:



അങ്കാര: ടേക്ക് ഓഫീന് തൊട്ടു മുമ്പ് വിമാനത്തിനുള്ളിൽ യുവതിയുടെ സുഖ പ്രസവം. തുർക്കിയിൽ നിന്നും ഫ്രാൻസിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് അപൂർവ സംഭവം ഉണ്ടായത്. 

യാത്രക്കാരെ എല്ലാം കയറ്റി വിമാനം പറന്നുയരാൻ തുടങ്ങുന്നതിനിടെയാണ് യാത്രക്കാരിയായ യുവതിക്ക് പ്രസവ വേദനയുണ്ടായത്. ഉടൻ തന്നെ ജീവനക്കാർ ഇവരെ പ്രത്യേക സ്ഥാനത്തേക്ക് മാറ്റി. വിമാനത്തിലെ സംഭവങ്ങള്‍ യാത്രക്കാരെ ആകെ അത്ഭുതത്തിലും ആകാംക്ഷയിലുമാക്കി. ഇവരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.  

ഈ വീഡിയോയില്‍ യുവതിക്കരികിലേക്ക് ഓടിയെത്തുന്ന മെഡിക്കല്‍ സ്റ്റാഫുകളെ കാണാം. എല്ലാവിധ തയ്യാറെടുപ്പോടും കൂടി വിമാനത്തിനകത്ത് വച്ചുതന്നെ പ്രസവം നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. എന്തായാലും അത് ഭംഗിയായി തന്നെ ഇവര്‍ക്ക് ചെയ്യാന്‍ സാധിച്ചു.

വീഡിയോയുടെ അവസാനഭാഗത്ത് മെഡിക്കല്‍ സ്റ്റാഫോ ഡോക്ടറോ ആണെന്ന് സംശയിക്കാവുന്നൊരു സ്ത്രീ നീല പുതപ്പില്‍ പൊതിഞ്ഞ് നവജാതശിശുവിനെയും കൊണ്ട് പോകുന്നത് കാണാം. ഇടയ്ക്ക് തക്ക സമയത്ത് തന്നെ ഉചിതമായി ഇടപെട്ട ഫ്‌ളൈറ്റ് ജീവനക്കാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും യാത്രക്കാര്‍ കയ്യടിച്ച് ആദരം അര്‍പ്പിക്കുന്നതും വീഡിയോയിലുണ്ട്. 

ഗര്‍ഭിണികള്‍ക്ക്- അവസാനത്തെ മൂന്ന് മാസം വിമാനയാത്ര അനുവദിക്കാറില്ലെന്നതിനാല്‍ തന്നെ വിമാനത്തിനകത്ത് പ്രസവം എന്നത് അപൂര്‍വമാണ്. എന്നാല്‍ ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

അതിജീവിതയെ പ്രതി വെട്ടിക്കൊന്നു 

ലക്നൗ: ബലാത്സംഗത്തിനിരയായ 19 കാരിയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പ്രതി. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാ ഹട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. 19 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. 

യുവതിയെ പീഡിപ്പിച്ചയാളും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയത്. അശോക്, പവന്‍ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികള്‍ നോക്കി നില്‍ക്കുമ്പോള്‍ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

പവന്‍ നിഷാദ് 19കാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പല രീതിയില്‍ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്‍റെ സഹോദരന്‍ അശോക്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 19കാരിയുടെ കുടുംബത്തെ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. 

എന്നാല്‍ 19കാരി കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സഹോദരന്മാര്‍ ആക്രമിക്കുകയായിരുന്നു. പാടത്ത് നിന്ന് കാലികളുമായി മടങ്ങുകയായിരുന്ന 19കാരിയെ പിന്തുടര്‍ന്ന് ഗ്രാമത്തിലെ ഏറെ ദുരം ഓടിച്ച ശേഷം ഗ്രാമവാസികളുടെ മുന്നിലിട്ട് വെട്ടിക്കൂട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. 

Share it:

world

Post A Comment: