www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കല്ലാർ ഡാം തുറക്കും; വട്ടവടയിൽ റോഡ് തകർന്നു: ഇടുക്കിയിൽ ശക്തമായ മഴയും ഇടിയും

Share it:



ഇടുക്കി: ജില്ലയിൽ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച കനത്ത മഴ രാത്രി വൈകിയും തുടരുന്നു. ചില ഭാഗങ്ങളിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടായതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച്ച വരെ ജില്ലയിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. പോലീസ്, ഫയർ ഫോഴ്സ്, റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.  

മഴ തുടരുന്ന സാഹചര്യത്തിൽ  പൊതുജനങ്ങള്‍ കൂടുതൽ  ജാഗ്രത പുലര്‍ത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ  ശാന്തന്‍പാറ ചേരിയാർ  മേഖലയിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

രാത്രിയാത്ര നിരോധിച്ചു

മൂന്നാര്‍ - കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറു വരെ) ഇന്ന് (06) മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട് . 

ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് മറ്റ്  സമാന്തര പാതകള്‍ ഉപയോഗിക്കാം. പൊലീസ് ഇത് സംബന്ധിച്ച് നിർദേശം നൽകും. 

വട്ടവടയിൽ റോഡ് തകർന്നു

വട്ടവട -കൊട്ടക്കാമ്പൂർ  റോഡിൽ ഹെൽത്ത് സെന്‍റർ, പഞ്ചായത്ത് ഓഫീസ് എന്നിവയക്ക് സമീപം റോഡിന്‍റെ ഭാഗങ്ങൾ  ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന്  കൊട്ടക്കാമ്പൂർ, കടവരി, തട്ടാംപാറ എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.  ഈ ഭാഗത്ത് വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

കല്ലാർ ഡാം തുറക്കും

ജലനിരപ്പ് ഉയർന്നതോടെ കല്ലാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ആറിന് രാത്രി 7.45 മുതൽ 10 സെന്‍റി മീറ്റർ വരെ ഉയർത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതിനാൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

നേപ്പാളിൽ വീണ്ടും ഭൂചലനം 

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ശക്തമായ ഭൂചലനം. ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. നാലുദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 150ലധികം പേരാണ് മരിച്ചത്. 

പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട് അടക്കമുള്ള പ്രദേശങ്ങളെയാണ് അന്ന് ഭൂചലനം പിടിച്ചുകുലുക്കിയത്. 8000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂചലനത്തിന്‍റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശങ്ക കൂട്ടി നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. 

കഴിഞ്ഞ ദിവസം നടന്ന ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി അവശ്യവസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ കൂടി നേപ്പാളിലേക്ക് ഇന്ത്യ അയച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നി അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്നുണ്ട്. 


Share it:

Idukki

Post A Comment: