www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1450) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

തീവ്ര ന്യൂനമർദം; കേരളത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാഹചര്യം വീണ്ടും മാറുന്നു. മധ്യ പടിഞ്ഞാറനൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. 

തുടക്കത്തിൽ വടക്ക് പടിഞ്ഞാറു ദിശയിലും തുടർന്ന് വടക്ക്,  വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച്‌ നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി നവംബർ 17 ഓടെ ഒഡിഷ തീരത്തിനു സമീപവും, നവംബർ 18 ഓടെ  വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ സമീപത്തു കൂടിയും സഞ്ചരിക്കാൻ സാധ്യതയുണ്ട്.

വടക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് മുതൽ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്  സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  കേരള തീരത്ത് ഇന്ന്  രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു. 

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.  കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ ഇടിമിന്നലിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ചാറ്റ് ലോക്ക് സംവിധാനവുമായി വാട്‌സാപ് 

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. രഹസ്യ ചാറ്റുകൾ ലോക് ചെയ്യാനുള്ള സംവിധാനമാണ് പുതുതായി വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൻഡ്രോയിഡിലെ വാട്‌സാപ്പിന്‍റെ ബീറ്റാ പതിപ്പിലാണ് ഈ സംവിധാനം. 

ലിസ്റ്റ് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകള്‍ തുറക്കാന്‍ ചാറ്റ് ലിസ്റ്റില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. എന്നാല്‍ രഹസ്യ കോഡ് നല്‍കി കഴിഞ്ഞാല്‍ അവ ഹൈഡ് ചെയ്യപ്പെടും. 

ഇത് സെറ്റ് ചെയ്യാനായി മെനുവില്‍ ചാറ്റ് ലോക്ക് സെറ്റിങ്‌സ് ഓപ്പണ്‍ ആക്കുക, ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്ത ശേഷം രഹസ്യകോഡ് നൽകുക. ഓര്‍ത്തിരിക്കാനാകുന്ന രഹസ്യ കോഡ് വേണം നൽകാന്‍. സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ചാറ്റ് കണ്ടെത്താനാകുമെന്ന പ്രത്യേകതയുണ്ട്. അതേസമയം വാട്ട്‌സാപ്പ് ചാനലുകള്‍ക്ക് ഉപയോക്തൃനാമം നൽകാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 

യതി അനുസരിച്ച് മെസെജ് സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ നേരത്തെ വാട്‌സാപ് അവതരിപ്പിച്ചിരുന്നു. വീഡിയോകളും വോയ്സ് നോട്ടുകളും പോലുള്ളവയും പെട്ടെന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും. 

വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്  പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ കലണ്ടര്‍ കാണാനാകും. ഒരു നിര്‍ദ്ദിഷ്ട തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടുകൂടിയ കലണ്ടറാണിത്. അതില്‍ നിന്ന് തീയതി തെരഞ്ഞെടുത്താല് മെസെജുകള്‍ പെട്ടെന്ന് കണ്ടെത്താനാകും.

Share it:

Kerala

Post A Comment: